'സെക്സി' പരാമര്‍ശം അഭിനന്ദനമോ?

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 26 ഫെബ്രുവരി 2012 (17:40 IST)
‘സെക്സി‘ എന്നു വിശേഷിപ്പിക്കപ്പെടുന്നത് അപമാനമായി കാണേണ്ടതില്ലെന്ന ദേശീയ വനിതാ കമ്മിഷന്‍ മമത ശര്‍മയുടെ പ്രസ്താവനയുടെ പേരില്‍ വിവാദം ശക്തമാകുന്നു. നിരവധി വനിതാ സംഘടനകള്‍ മമത ശര്‍മയുടെ ഈ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിക്കഴിഞ്ഞു.

അതേസമയം ‘സെക്സി’ പ്രയോഗം യുവത്വത്തിനിടയില്‍ സ്വീകാര്യമാണെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് മമത ശര്‍മ വിശദീകരിച്ചു. അപരിചിതര്‍ ഈ പരാമര്‍ശം നടത്തുന്നതിനെ ന്യായീകരിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. മാപ്പ് പറയാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി.

ജയ്പൂരില്‍ ഒരു വനിതാസംഘടനയുടെ സെമിനാറില്‍ പങ്കെടുക്കവേയാണ് മമത ശര്‍മ വിവാദ പരാ‍മര്‍ശം നടത്തിയത്. സ്ത്രീകളെ ‘സെക്സി‘ എന്ന് വിശേഷിപ്പിക്കുന്നത് മോശമായി കണ്ട കാലം മാറിയെന്നും ആ പ്രയോഗം കൊണ്ട് സുന്ദരിയും ആകര്‍ഷണീയതയുമുള്ള സ്ത്രീ എന്നാണ് ഉദ്ദേശിക്കുന്നതെന്നുമാണ് അവര്‍ പറഞ്ഞത്.

എന്നാല്‍ ഈ അഭിപ്രായം സ്ത്രീ സമൂഹത്തിനാകെ നാണക്കേടുണ്ടാക്കി എന്നാണ് വനിതാ സംഘടനകള്‍ പറയുന്നത്. മമത ശര്‍മ രാജിവയ്ക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :