Last Modified ശനി, 3 മെയ് 2014 (17:25 IST)
ഫോഴ്സ്, തുപ്പാക്കി, ബില്ല 2, കമാന്‍ഡോ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് വിദ്യുത് ജാംവാല്‍. അദ്ദേഹത്തിന്‍റെ ശാരീരിക സൌന്ദര്യം യുവപ്രേക്ഷകരുടെ ആരാധന പിടിച്ചുപറ്റി. നല്ല ഫിറ്റ്നസ് മോഹിക്കുന്ന യുവാക്കള്‍ വിദ്യുത്തിന്‍റെ ശരീരത്തെ മാതൃകയാക്കി വര്‍ക്കൌട്ട് ചെയ്തുതുടങ്ങി.
നല്ല ശരീരസൌന്ദര്യം വേണമെങ്കില്‍ നോണ്‍വെജ് ആഹാരം കഴിക്കണമെന്ന സങ്കല്‍പ്പത്തെ തകര്‍ക്കുകയാണ് വിദ്യുത് ജാംവാല്‍. പക്കാ വെജിറ്റേറിയനാണ് വിദ്യുത്.
1978 ഡിസംബര്‍ 10ന് ജനിച്ച വിദ്യുത് ജാംബ്‌വാല്‍ അഞ്ചടി 11 ഇഞ്ച് ഉയരമുള്ള വ്യക്തിയാണ്. ശരീരത്തിന്‍റെ തൂക്കം 72 കിലോ.
ദിവസവും രാവിലെ ആറുമുതല്‍ 11 മണി വരെയും വൈകുന്നേരം അഞ്ചുമണി മുതല്‍ ഒമ്പതുമണി വരെയും വര്‍ക്കൌട്ട് ചെയ്യുന്നതാണ് വിദ്യുത് ജാംവാലിന്‍റെ ശരീരസൌന്ദര്യ രഹസ്യം. എങ്ങനെ പോയാലും ദിവസം ആറുമുതല്‍ എട്ടുമണിക്കൂര്‍ വരെ വര്‍ക്കൌട്ടിനായി മാറ്റിവയ്ക്കാന്‍ വിദ്യുത് ശ്രദ്ധിക്കുന്നു. ചെറുപ്പകാലം മുതല്‍ കളരിപ്പയറ്റുപോലെയുള്ള ആയോധനമുറകള്‍ പരിശീലിക്കുന്നതും അദ്ദേഹത്തിന്‍റെ ഫിറ്റ്നസ് രഹസ്യമാണ്.
ദിവസം നാല് ബിഗ് മീല്‍സാണ് വിദ്യുത്തിന്‍റെ ഡയറ്റ്. 14 വയസുമുതല്‍ വെജിറ്റേറിയനാണ്. ലഹരി പദാര്‍ത്ഥങ്ങളും ഓയിലി ഫുഡും പൂര്‍ണമായും ഒഴിവാക്കുന്നു. മധുരത്തിന്‍റെയും ഉപ്പിന്‍റെയും എരിവിന്‍റെയും കൃത്യമായ അനുപാതമുള്ള ആഹാരം കഴിക്കാനാണ് വിദ്യുത് എപ്പോഴും ശ്രമിക്കുന്നത്.
ബ്രേക്ക് ഫാസ്റ്റിന് ഇഡ്ഡലി, ലഞ്ചിന് റൊട്ടിയും ദാലും, ഈവനിംഗ് ടൈമില്‍ ഉപ്പുമാവ്, രാത്രിയില്‍ റൊട്ടി - ഇതാണ് സാധാരണയായുള്ള വിദ്യുതിന്‍റെ ആഹാരക്രമം. വര്‍ക്കൌട്ട് സെഷന്‍ കഴിഞ്ഞാലുടന്‍ പ്രോട്ടീന്‍ ഷെയ്ക്ക് വിദ്യുതിന് നിര്‍ബന്ധമാണ്.