പുരുഷന്മാര്‍ ജാഗ്രതൈ

PTIPTI
പ്രായം മുപ്പത് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത പുരുഷനാണോ നിങ്ങള്‍. എങ്കില്‍ സൂക്ഷിക്കുക. കാരണം പ്രായം ഏറുന്നതിനനുസരിച്ച് കുട്ടികളെ ഉല്പാദിപ്പിക്കാനുള്ള കഴിവ് കുറയുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

നേരത്തേ, പ്രായം മുപ്പതുകളുടെ അവസാനം അല്ലെങ്കില്‍ 40 കളില്‍ എത്തിയ സ്ത്രീകള്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിന് ശേഷി കുറയുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യൂറോപ്പില്‍ നിന്നുള്ള സംഘമാണ് ഇപ്പോഴത്തെ ഗവേഷണത്തിന് പിന്നില്‍.

പ്രായം മുപ്പത്തി അഞ്ച് വയസിന് താഴെയുളള പുരുഷന്മാരുടെ പ്രത്യുല്പാദന ശേഷി പ്രായം ഏറും തോറും പുരുഷന്മാര്‍ക്ക് കുറഞ്ഞ് വരും. പ്രായം നാല്പത് കഴിഞ്ഞാല്‍ പ്രത്യുല്പാദന ശേഷി കുറയുമെന്നുമാണ് പഠനത്തില്‍ കണ്ടെത്തിയത്.

കുടുംബ ജീവിതം തുടങ്ങുന്നതിന് പുരുഷന്മാര്‍ പ്രായം കണക്കിലെടുക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്. പുരുഷ്നമാരുടെ പ്രായം ഏറുന്നതിനനുസരിച്ച് പങ്കാളിയെ ഗര്‍ഭം ധരിപ്പിക്കാനുളള സാദ്ധ്യത കുറയുമെന്നതിനാലാണിത്.

വന്ധ്യതാ ചികിത്സയ്ക്ക് വന്ന ദമ്പതികളെ സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയ ശേഷമാണ് ഈ നിഗമനത്തിലെത്തിയതെന്ന് ഗവേഷകര്‍ പറയുന്നു. പാരീസിലെ ഇയാലു സെന്‍റര്‍ ഫോര്‍ അസിസ്റ്റഡ് റീപ്രൊഡക്ഷനില്‍ 2002 ജനുവരിക്കും 2006 ഡിസംബറിനും ഇടയ്ക്ക് ചികിത്സയ്ക്കെത്തിയവരിലാണ് പഠനം നടന്നത്.

WEBDUNIA|
ബീജം വാഷ് ചെയ്ത് സ്ത്രീയിലേക്ക് കുത്തിവയ്ക്കുമ്പോള്‍, 30-35 പ്രായമുള്ള പുരുഷന്മാരില്‍ നിന്നുള്ള ബീജമാണെങ്കില്‍ വിജയ സാദ്ധ്യത 13. 6 ശതമാനമാണ്. എന്നാല്‍, 35 വയസിന് മേലുള്ള പുരുഷന്മാരില്‍ വിജയനിരക്ക് 9.3 ശതമാനമായി കുറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :