പന്നിപ്പനി എന്തുകൊണ്ട് മനുഷ്യരില്‍?

ഇസഹാഖ്

WEBDUNIA|
എന്നാല്‍ ഈ വൈറസുകളെല്ലാം വര്‍ഷങ്ങളായി പ്രകൃതിയില്‍ ഉള്ളവ തന്നെയാണ് എന്നതാണ് സത്യം. പിന്നെ എന്തുകൊണ്ട് ഇത്തരം വൈറസുകള്‍ ഒരു രാജ്യത്ത് പെട്ടെന്ന് മനുഷ്യരെ ആക്രമിക്കുന്നു? ഇതിന് വ്യക്തമായ ഉത്തരം കണ്ടെത്താന്‍ ഇതുവരെ ഒരു പഠനത്തിനും സാധിച്ചിട്ടില്ലെന്നാണ് അറിയുന്നത്. എന്തായലും ഒന്നുറപ്പാണ്, മനുഷ്യന്‍ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യാന്‍ തുടങ്ങിയതോടെയാണ് മൃഗങ്ങളില്‍ മാത്രം കണ്ടിരുന്ന ഈ വൈറസുകള്‍ മനുഷ്യനിലേക്ക് കുടിയേറിയത്. അടുത്തിടെ പടര്‍ന്ന മിക്ക വൈറസുകളും കാട്ടുമൃഗങ്ങളിലും പക്ഷികളിലും നേരത്തെ കണ്ടെത്തിയിരുന്നതാണ്. വനങ്ങള്‍ നശിച്ചതോടെ നാട്ടിന്‍ പ്രദേശങ്ങളില്‍ ചേക്കേറിയ പക്ഷിമൃഗാദികള്‍ വഴി മാരകമായ വൈറസുകളും പടരുകയായിരുന്നു.

പന്നിപ്പനി ബാധിച്ച് 160 പേര്‍ മരിച്ചെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇനി എത്രപേരെ കൂടി ഈ വൈറസ് കൊന്നുടുക്കുമെന്ന് ആര്‍ക്കും പറയാനാകുന്നില്ല. വൈറസ് അതിര്‍ത്തികള്‍ ഭേദിച്ച് പടരുകയും ചെയ്യുന്നു.

എച്ച്1 എന്‍1 എന്ന വൈറസിന്‍റെ മറ്റൊരു രൂപമാണ് പന്നിപ്പനിയായി പടര്‍ന്നിരിക്കുന്നത്‌. പക്ഷികളില്‍ കാണപ്പെടുന്ന വൈറസിന്‍റെയും പന്നികളില്‍ കാണപ്പെടുന്ന വൈറസുകളുടെയും ജനിതക അംശങ്ങള്‍ അടങ്ങിയ വൈറസാണ് മെക്സിക്കോയില്‍ കണ്ടെത്തിയിരിക്കുന്നത്‌. നേരത്തെ ഇത്തരം ജനിതക ചേരുവയുള്ള വൈറസുകളെ കണ്ടെത്തിയിട്ടില്ലെന്നാ‍ണ് അമേരിക്കയിലെ ആരോഗ്യവിദഗ്ധര്‍ അറിയിച്ചത്.

ശ്വാസകോശത്തെ ബാധിക്കുന്ന പന്നിപ്പനി വൈറസ് സാധാരണയായി പന്നികളിലാണ് കാണപ്പെടുന്നത്. പന്നികളുമായി അടുത്തിടപഴകുന്നവര്‍ക്കാണ് രോഗം പിടിപെടുന്നത്. മെക്സിക്കോയിലെ പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയതെന്നതും ശ്രദ്ധേയമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :