നിങ്ങളില്‍ മറ്റൊരു നിങ്ങളുണ്ടോ? ഉണ്ടെങ്കില്‍ ആകെ കുഴപ്പമാണ്

ഡ്യുവൽ പേഴ്സണാലിറ്റി അല്ലെങ്കില്‍ ദ്വന്ദ വ്യക്തിത്വം മനശാസ്ത്രപ്രകാരം ഒരു രോഗമാണ്. മനസിനെ ബാധിക്കുന്ന ഈ രോഗം ഒരു പരിധിവരെ മരുന്ന് നല്‍കി സുഖപ്പെടുത്താവുന്ന ഒന്നാണ്.

rahul balan| Last Updated: ബുധന്‍, 1 ജൂണ്‍ 2016 (19:24 IST)
ഡ്യുവൽ പേഴ്സണാലിറ്റി അല്ലെങ്കില്‍ ദ്വന്ദ വ്യക്തിത്വം മനശാസ്ത്രപ്രകാരം ഒരു രോഗമാണ്. മനസിനെ ബാധിക്കുന്ന ഈ രോഗം ഒരു പരിധിവരെ മരുന്ന് നല്‍കി സുഖപ്പെടുത്താവുന്ന ഒന്നാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ദ്വന്ദ വ്യക്തിത്വമുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. പ്രധാനമായും ചില മിത്തുകളാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് കാരണം. ചിലര്‍ ഈ രോഗത്തെ മതവിശ്വാസങ്ങളുമായി ബന്ധപ്പെടുത്തി കാണാറുണ്ട്. പ്രേതബാധയെന്നും, ദൈവത്തിന്റെ ശാപമായി രോഗം ബാധിച്ചതാണെന്ന തരത്തിലടക്കം ആളുകള്‍ ഈ രോഗത്തെ നിര്‍വചിക്കുന്നു.

മണിച്ചിത്രത്താഴ് എന്ന മലയാള സിനിമയിലും പറയുന്നത് ഇത്തരമൊരു പ്രമേയമാണ്. ദ്വന്ദ വ്യക്തിത്വത്തിന്റെ കാരണം മനഃശാസ്ത്രമനുസരിച്ച് ഇതുവരെ കണ്ടെത്തിയില്ല. കൂടുതലായും കുട്ടികളില്‍ കാണപ്പെടുന്ന ഈ അസുഖം വളരെ കുറഞ്ഞ ശതമാനം മുതിര്‍ന്നവരിലും കാണുന്നു. ഒരാള്‍ ഒന്നില്‍ കൂടുതലാളുകളുടെ സ്വഭാവഗുണങ്ങള്‍ കാണിക്കുന്ന രോഗാവസ്ഥയാണ് ദ്വന്ദ വ്യക്തിത്വം. ഒരാളുടെ ചിന്തകളില്‍ സാങ്കല്‍പ്പിക കഥാപാത്രങ്ങളും അവരുടെ ചിന്തകളും കടന്നുവരുമ്പോഴാണ് ഒരാള്‍ ഈ രോഗാവസ്ഥയില്‍ എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും വ്യക്തമായൊരു കാരണം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇക്കഴിഞ്ഞ വര്‍ഷം ദ്വന്ദ വ്യക്തിത്വം ബാധിച്ച ഒരു സ്ത്രീയുടെ കഥ ജര്‍മനിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മനശാസ്ത്ര വിദഗ്ദര്‍ക്ക് കൗതുകമായി പത്ത് വ്യക്തിത്വം പേറുന്ന യുവതി ഈ അവസ്ഥയിലെത്തിയതിനു കാരണം 'ഡിസ്അസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡര്‍' എന്ന രോഗാവസ്ഥയാണ്. കൗമാരക്കാരനായ ആണ്‍കുട്ടിയുടെ വ്യക്തിത്വം അടക്കം പത്ത് വ്യക്തിത്വങ്ങളാണ് യുവതിയെ നിയന്ത്രിക്കുന്നത്. യുവതിക്ക് ഇരുപതാം വയസില്‍ ഒരു അപകടത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടതാണ്. എന്നാല്‍ മറ്റ് വ്യക്തിത്വങ്ങളിലേക്ക് പെണ്‍കുട്ടിയുടെ മനസ് കൂടുമാറ്റം നടത്തുമ്പോള്‍ കാഴ്ച തിരിച്ചു കിട്ടുന്നതായി കണ്ടെത്തി. തന്റെ സ്വന്തം വ്യക്തിത്വം അടക്കം രണ്ട് വ്യക്തിത്വങ്ങളിലാണ് കാഴ്ച ശക്തി ഇല്ലാത്തത്. സെക്കന്‍ഡുകളുടെ ഇടവേളയില്‍ വ്യക്തിത്വം മാറുന്നതിനനുസരിച്ച് കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു.

ഇത്തരത്തില്‍ ദ്വന്ദ വ്യക്തിത്വം ഉള്ളവരില്‍ ശാരീരിക മാറ്റങ്ങളും സംഭവിക്കുന്നതാണ് രോഗവുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു ധാരണയിലെത്താന്‍ ഈ രംഗത്തെ വിദഗ്ധര്‍ കഴിയാത്തത്. ചിലര്‍ രോഗചികിത്സയ്ക്കായി ആരാധനാലയങ്ങളെ സമീപിക്കുന്നതും പതിവാണ്. എന്നാല്‍ ഇത്തരം ചികിത്സകള്‍ രോഗം കുറയാന്‍ സഹായിക്കില്ലെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു. ഓരോ രോഗിയിലും വ്യത്യസ്തമായ രോഗലക്ഷണങ്ങള്‍ കാണുന്നതും ശരിയായ ചികിത്സവിധികള്‍ നല്‍കാന്‍ കഴിയാത്തതിന് കാരണമാണ്. എന്തുതന്നെയായാലും ദ്വന്ദ വ്യക്തിത്വവുമായി ബന്ധപ്പെട്ട് ഇപ്പോഴും സജീവ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

മദ്യപിച്ച ശേഷം ഛര്‍ദിക്കുന്നത് ഇക്കാരണത്താല്‍

മദ്യപിച്ച ശേഷം ഛര്‍ദിക്കുന്നത് ഇക്കാരണത്താല്‍
ഒരു നിശ്ചിത അളവിനു അപ്പുറം അസറ്റാള്‍ഡി ഹൈഡ് കരളിലേക്ക് എത്തിയാല്‍ ഛര്‍ദ്ദിക്കാനുള്ള ...

പൂച്ചകളെ സ്നേഹിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് ...

പൂച്ചകളെ സ്നേഹിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?
പൂച്ചകളെ അനുകമ്പയോടും സ്നേഹത്തോടും കൂടെ പരിപാലിക്കുന്നവർക്ക് പലതിനോടും ക്ഷമിക്കാനുള്ള ...

രാത്രി കിടക്കുന്നതിന് മുന്‍പ് ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ...

രാത്രി കിടക്കുന്നതിന് മുന്‍പ് ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം
ശരീരത്തിന്റെ മെറ്റബോളിസം കണ്ട്രോള്‍ ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഗ്രന്ഥിയാണ് ...

പ്രമേഹ രോഗിയാണോ? ധൈര്യമായി കഴിക്കാം വെണ്ടയ്ക്ക

പ്രമേഹ രോഗിയാണോ? ധൈര്യമായി കഴിക്കാം വെണ്ടയ്ക്ക
പെക്ടിന്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് വെണ്ടയ്ക്ക

മുളച്ച ഉരുളകിഴങ്ങ് ഉപയോഗിക്കുന്നത് അപകടകരം: കാരണങ്ങളറിയാം ...

മുളച്ച ഉരുളകിഴങ്ങ് ഉപയോഗിക്കുന്നത് അപകടകരം: കാരണങ്ങളറിയാം മുൻകരുതലുകൾ സ്വീകരിക്കാം
ഉരുളകിഴങ്ങ് തണുത്തതും ഇരുണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കണം. ഇത് മുളയ്ക്കുന്നത് തടയാന്‍ ...