നിങ്ങളില്‍ നിന്നും സ്‌നേഹം മാത്രമല്ല പ്രണയിനി ആഗ്രഹിക്കുന്നത്; അതെല്ലാം അവര്‍ക്ക് നല്‍കാറുണ്ടോ ?

നിങ്ങള്‍ക്കുള്ളിലുള്ള പ്രണയത്തെ തുറന്ന് കാണിയ്ക്കുന്നതാണ് പലപ്പോഴും നിങ്ങള്‍ പങ്കാളിയ്ക്കായി നല്‍കുന്ന ചുംബനം.

പ്രണയം, ദാമ്പത്യബന്ധം LOVE, RELATIONSHIP
സജിത്ത്| Last Modified ചൊവ്വ, 14 ജൂണ്‍ 2016 (15:40 IST)
ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി ആരുമുണ്ടാകില്ല. ഒരു പ്രണയ ബന്ധം തുടങ്ങുമ്പോള്‍ നിങ്ങളുടെ കാമുകിയുടെ കണ്ണില്‍ ഈ ലോകത്തിലെ ഏറ്റവും നല്ല വ്യക്തിയായിരിക്കും നിങ്ങള്‍. നിങ്ങള്‍ക്കുള്ള നെഗറ്റീവ് സ്വഭാവങ്ങളൊന്നും അവിടെ ഒരു പ്രശ്‌നമാകില്ല. എന്നിരുന്നാലും പ്രണയിക്കുന്ന സമയങ്ങളില്‍ ഏതൊരു കാമുകനില്‍ നിന്നും കാമുകി ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളെല്ലാം വിവാഹം ശേഷവും മുറുകെ പിടിച്ച് ജീവിയ്ക്കാനായിരിക്കും ഇവര്‍ ആഗ്രഹിക്കുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം.

നിങ്ങള്‍ക്കുള്ളിലുള്ള പ്രണയത്തെ തുറന്ന് കാണിയ്ക്കുന്നതാണ് പലപ്പോഴും നിങ്ങള്‍ പങ്കാളിയ്ക്കായി നല്‍കുന്ന ചുംബനം. എത്ര വലിയ അടങ്ങാത്ത ദേഷ്യമാണെങ്കിലും ഒരു ചുംബനത്തിലൂടെ ഇതിനെയെല്ലാം മാറ്റിമറിയ്ക്കാന്‍ സാധിക്കും. അതുപോലെയാണ് ഗാഡമായ ഒരു ആലിംഗനവും. എത്ര ദേഷ്യത്തോടെയോ പരിഭവിച്ചോ ഇരിക്കുന്ന പ്രണയിനിയെ ഒരു ആലിംഗനത്തിലൂടെ അതില്‍നിന്നെല്ലാം പിന്മാറ്റാന്‍ സാധിക്കും

സ്‌നേഹം എന്നത് പ്രകടിപ്പിക്കാനുള്ളതാണ്. പല പുരുഷന്‍മാരിലും കാണുന്ന ഒരു പ്രശ്നമാണ് സ്‌നേഹം പ്രകടിപ്പിക്കാതെ ഉള്ളിലടക്കിപ്പിടിച്ച് നില്‍ക്കുകയെന്നത്. എന്നാല്‍ പരസ്യമായ സ്‌നേഹ പ്രകടനമാണ് പലപ്പോഴും സ്ത്രീകള്‍ ആഗ്രഹിക്കുന്നതാണ്. അതുപോലെ എത്രയൊക്കെ സമയമില്ലെങ്കിലും സമയം കണ്ടെത്തി പുറത്ത് പോകുന്നത് നിങ്ങളിലെ ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. അവള്‍ക്കായി നിങ്ങള്‍ സമയം കണ്ടെത്തുന്നു എന്ന തോന്നല്‍ അവള്‍ക്ക് നിങ്ങളിലുള്ള സ്‌നേഹവും വിശ്വാസവും വര്‍ദ്ധിപ്പിക്കുന്നു.

അടുക്കളയിലാണെങ്കിലും പാചകം ചെയ്യുന്നത് പലപ്പോഴും സ്ത്രീകളാണ്. എന്നാല്‍ പങ്കാളിയോടൊപ്പം അല്‍പ നേരം അടുക്കളയില്‍ സഹായിക്കുന്നത് എന്തുകൊണ്ടും നിങ്ങളുടെ ബന്ധത്തെ വളരെയേറെ ശക്തിപ്പെടുത്തുന്നു. പലതരം തിരക്കുകളാല്‍ ഉറങ്ങാന്‍ പോലും സമയമില്ലാത്തവരാണ് പലരും. എന്നാല്‍ ഇത് നിങ്ങളുടെ ബന്ധത്തെ തകര്‍ക്കും.
തിരക്കുകളില്‍ പലരും ഉറങ്ങാന്‍ പോലും മറന്നു പോകുന്നു. ഇത് നിങ്ങളുടെ ബന്ധത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്. ശാരീരികമായ അടുപ്പത്തിനപ്പുറം പങ്കാളിയുമായി ഒരുമിച്ച് ഉറങ്ങുന്നത് മാനസികമായ അടുപ്പം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :