അമ്മയ്ക്കും മകള്‍ക്കും ഒരേ കാമുകന്‍; ഒടുവില്‍ കാമുകനെ സ്വന്തമാക്കാന്‍ അമ്മ മകളെ കൊലപ്പെടുത്തി

കാമുകനെ സ്വന്തമാക്കാന്‍ അമ്മ മകളെ കൊലപ്പെടുത്തി

ലുധിയാന, പ്രണയം, കൊലപാതകം ludhiyana, love, murder
ലുധിയാന| സജിത്ത്| Last Modified വെള്ളി, 3 ജൂണ്‍ 2016 (11:45 IST)
കാമുകനെ സ്വന്തമാക്കാന്‍ അമ്മ മകളെ കൊലപ്പെടുത്തി. പഞ്ചാബിലെ അബൊഹറില്‍ മേയ്‌ 24 നായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തതാണെന്നായിരുന്നു അമ്മ പൊലീസിന്‌ മൊഴി നല്‍കിയത്‌. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇത് കൊലപാതകമാണെന്ന്‌ പുറംലോകമറിഞ്ഞത്.

പതിനേഴുകാരിയായ ദിക്ഷ എന്ന പെണ്‍കുട്ടിയാണ്‌ കൊല്ലപ്പെട്ടത്‌. കുട്ടിയുടെ അമ്മയായ മഞ്ജു കാമുകനായ വിജയ് കുമാറിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. തുടര്‍ന്നാണ് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനായി ശ്രമം നടത്തിയത്. കൂടാതെ അച്‌ഛന്റെ മരണശേഷം ബന്ധുക്കള്‍ സ്വത്ത്‌ വിഹിതം നല്‍കാത്തതില്‍ മനംനൊന്താണ് മകള്‍ ആത്മഹത്യ ചെയ്‌തെന്നും മഞ്ജു പൊലീസിനോട് പറഞ്ഞിരുന്നു.

ഇതിന്റെ അടിസ്‌ഥാനത്തില്‍ ബന്ധുക്കളില്‍ ചിലരെ പ്രതിചേര്‍ത്ത്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ്‌ അന്വേഷണവും ആരംഭിച്ചു. എന്നാല്‍ ദിക്ഷയുടെ മൃതദേഹം പരിശോധിച്ചപ്പോള്‍ കൈയ്യില്‍ മൂര്‍ച്ചയുള്ള വസ്‌തുകൊണ്ട്‌ വിജയ്‌ എന്ന്‌ എഴുതിയിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ കൊലപാതകമാകാണെന്ന്‌ കണ്ടെത്തിയത്‌.

2015 ഒകേ്‌ടാബറിലാണ്‌ സോനു എന്നു വിളിക്കുന്ന വിജയ്‌ കുമാര്‍ പെണ്‍കുട്ടിയുടെ അമ്മ മഞ്ജുവുമായി ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുന്നത്‌. ഇതിനിടെ മഞ്ജുവിന്റ മകള്‍ ദിക്ഷയുമായും ഇയാള്‍ ബന്ധമുണ്ടാക്കിയെടുത്തിരിന്നു. അമ്മയും മകളും പരസ്‌പരം അറിയാതെയായിരുന്നു ഇരുബന്ധങ്ങളുമായി വിജയ്‌ മന്നോട്ടുപോയത്‌. ഒരു ദിവസം അമ്മയുടെ കിടപ്പുമുറിയില്‍ നിന്നും വിജയിയെ കണ്ട ദിക്ഷ ഇക്കാര്യത്തെചൊല്ലി അമ്മയോട്‌ വഴക്കിട്ടിരുന്നു.

വിജയ്‌യെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നതായി ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ദിക്ഷ തന്റെ പ്രണയം പ്രകടിപ്പിക്കാനായി മൂര്‍ച്ചയുള്ള ആയുധം കൊണ്ട്‌ കൈത്തണ്ടയില്‍ വിജയ്‌യുടെ പേരെഴുതിയിരുന്നു. ഇതുകൂടി കണ്ടെതിനെതുടര്‍ന്നാണ് അമ്മയായ മഞ്ജു മകളെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :