നടുവേദനയകറ്റാന്‍ നല്ല നടപ്പ്

WEBDUNIA|
നില്‍പ്പു നന്നായാല്‍ വേദനയകറ്റാം

നടുവേദനയക്ക് പ്രധാനകാരണം പോസ്ചെര്‍ അഥവാ സംസ്ഥിനിയാണ്. ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും നടക്കുമ്പോഴും പോസ്ചെറില്‍ ശ്രദ്ധിച്ചാല്‍ നട്ടെല്ലിന്‍റെ ഘടനയ്ക്കു കേടുവരാതെ സൂക്ഷിയ്ക്കാം. ഒരു പരിധിവരെ ഇത് നടുവേദന അകറ്റാന്‍ സഹായകമാകും.

തെറ്റായ ഇരിപ്പും നില്‍പ്പും പല പ്രശ്നങ്ങള്‍ക്ക് വഴിതെളിയ്ക്കുന്നു. നട്ടെല്ലിന്‍റെ താഴ്ഭാഗം അല്‍പം മുമ്പോട്ടു തള്ളിയും മുകള്‍ഭാഗം കുറച്ച്പുറകോട്ട് തള്ളിയും തല നിവര്‍ന്നും വേണം ഇരിയ്ക്കാന്‍.

ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും ശരീരത്തിന്‍റെ മുകള്‍ഭാഗത്തുള്ള ഭാരം നട്ടെല്ലില്‍ക്കൂടിയും ഉദരത്തില്‍ക്കൂടിയും താഴേയ്ക്കു നീങ്ങും. സ്ത്രീകള്‍ക്ക് ഉദരപേശികള്‍ക്ക് ബലക്കുറവു കാരണം മുഴുവന്‍ ഭാരവും നട്ടെല്ലിലാണ് വീഴുക.

ഭാരം പൊക്കിയെടുക്കുമ്പോഴും ഇരിക്കുമ്പോഴും അതീവ ജാഗ്രത പുലര്‍ത്തിയില്ലായെങ്കില്‍ ഭവിഷ്യത്ത് വളരെ മോശമായിരിക്കും. നടുവേദനയ്ക്കും കാരണമാകും. ഹൈഹീല്‍സ് ഉപയോഗം സംസ്ഥിനിയെ ബാധിക്കുന്നു. സ്ത്രീകളില്‍ വിട്ടുമാറാത്ത നടുവേദനയ്ക്ക് മുഖ്യകാരണം ഇതാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :