ടിബറ്റില്‍ 2,900 വര്‍ഷം മുമ്പ് തലച്ചോര്‍ ശസ്ത്രക്രിയ!

ബീജിംഗ്| WEBDUNIA|
PRO
PRO
പുരാതനകാലത്ത് ഭാരതത്തില്‍ നടന്നിരുന്നതായി പല പുരാണേതിഹാസങ്ങളും തെളിവുകളും ആധാരമാക്കിക്കൊണ്ട് ചരിത്രകാരന്മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേപോലെ, നമ്മുടെ അയല്‍‌രാജ്യമായ ടിബറ്റിലും ശസ്ത്രക്രിയ നടന്നിരുന്നു എന്ന് വെളിപ്പെടുത്തല്‍. തലപൊളിച്ച് തലച്ചോറില്‍ പോലും ടിബറ്റില്‍ വൈദ്യന്മാര്‍ ശസ്ത്രക്രിയ നടത്തിയിരുന്നെത്രെ. 2,900 വര്‍ഷം പഴക്കമുള്ള ടിബറ്റന്‍ വിജ്ഞാനകോശമായ ടിബറ്റന്‍ ത്രിപിടാകയിലാണ് ഈ വിവരമുള്ളതെന്ന് ലാസ യൂനിവേഴ്സിറ്റിയിലെ ടിബറ്റന്‍ ഭാഷാ വിദഗ്ധന്‍ കര്‍മാ ട്രിന്‍ലെ പറയുന്നു. ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാന്‍ തന്ന ഒരു വിവരവും ത്രിപിടാകയിലുണ്ട്. ടിബറ്റന്‍ വൈദ്യന്മാരുടെ തലച്ചോര്‍ ശസ്ത്രക്രിയയെ വികസിപ്പിച്ചെടുത്തത് ഭാരതീയ സാങ്കേതികവിദ്യ തന്നെയാണ് എന്നതാണത്.

തലച്ചോര്‍ ശസ്ത്രക്രിയ നടത്തുന്നതിന്റെ സകല വിവരങ്ങളും ത്രിപിടാകയില്‍ ഉണ്ടെന്ന് കര്‍മാ ട്രിന്‍ലെ വെളിപ്പെടുത്തിയ കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവയാണ്. ഭാരതത്തില്‍ നിന്നെത്തിയ സോജിയെന്‍ എന്ന വൈദ്യന്റെ സാന്നിധ്യത്തില്‍ നടന്ന ശസ്ത്രക്രിയയുടെ വിവരണങ്ങള്‍ ത്രിപിടാകയില്‍ ഉണ്ട്.

ശസ്ത്രക്രിയ എങ്ങിനെ ചെയ്യണമെന്ന് ടിബറ്റന്‍ വൈദ്യന്മാര്‍ക്ക് അറിയാമായിരുന്നു എങ്കിലും ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്തികളും മറ്റും അണുവിമുക്തമാക്കാനുള്ള സാങ്കേതികവിദ്യ സോജിയെന്‍ നല്‍‌കിയതോടെ തലച്ചോര്‍ ശസ്ത്രക്രിയകള്‍ കൂടുതല്‍ ഫലപ്രദമായെന്നും വിജ്ഞാനകോശം പറയുന്നു. എന്തായാലും, ടിബറ്റന്‍ വൈദ്യന്മാര്‍ നടത്തിയ ശസ്ത്രക്രിയ കാണാന്‍ മാത്രമാണ് ഇന്ത്യന്‍ വൈദ്യനെ അനുവദിച്ചത്. ശസ്ത്രക്രിയയില്‍ പങ്കുചേരാന്‍ സോജിയാനെ ടിബറ്റന്‍ വൈദ്യന്മാര്‍ അനുവദിച്ചില്ലെത്രെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :