ലോകത്തിലെ ഏറ്റവും വലിയ മാറിടങ്ങളുടെ ഉടമ ഷെയ്‌ല ഹെര്‍ഷെ (31) ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍. ബ്രസീലുകാരിയായ ഹെര്‍ഷെ ഇപ്പോള്‍ ടെക്സസിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നത്. രണ്ട് മാസത്തിനിടെ ഇവര്‍ നടത്തുന്ന രണ്ടാമത്തെ ആത്മഹത്യാ ശ്രമമാണിത്.
‘ബ്രസ്റ്റ് ഇംപ്ലാന്റ്’ വഴി മാറിട വലിപ്പം കൂട്ടിയാണ് ഹെര്‍ഷെ സെലിബ്രിറ്റി നിരയിലേക്ക് ഉയര്‍ന്നത്. എന്നാല്‍, അടുത്തിടെ വീണ്ടും മാറിട വലിപ്പം കൂട്ടുന്നതിനായി ഒരു ശസ്ത്രക്രിയയ്ക്ക് കൂടി ഹെര്‍ഷെ വിധേയയായിരുന്നു. ഇതെ തുടര്‍ന്ന്, അണുബാധ ഉണ്ടാവുകയും ഇംപ്ലാന്റ് അപ്പാടെ നീക്കുകയും ചെയ്തു. സെപ്തംബറിലാണ് ഇംപ്ലാന്റ് നീക്കം ചെയ്തത്.
മാറിട വലിപ്പം കുറഞ്ഞതിനെ തുടര്‍ന്ന് തനിക്ക് ഭംഗി നഷ്ടമായി എന്ന അപകര്‍ഷതാബോധം താങ്ങാനാവാതെയാണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തായാലും, ഉടന്‍ തന്നെ മറ്റൊരു ശസ്ത്രക്രിയയിലൂടെ മാറിടത്തിന്റെ ഭംഗി വീണ്ടെടുക്കാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് ആത്മഹത്യാ ശ്രമം നടത്തിയിരിക്കുന്നത്.