മരുന്നിനൊപ്പം നിര്‍ദ്ദേശങ്ങളും; ഡോക്‌ടര്‍മാരുടെ മരുന്നു കുറിപ്പടി സ്മാര്‍ട്ട് ആകുന്നു

കേരളത്തിലെ ശിശു - മാതൃ മരണ നിരക്കുകള്‍ കുറയ്ക്കാന്‍ യുനിസെഫും ഐഎംഎയും കൈ കോര്‍ക്കുന്നു

കോഴിക്കോട്| JOYS JOY| Last Updated: ശനി, 30 ഏപ്രില്‍ 2016 (18:02 IST)
കേരളത്തിലെ അലോപ്പതി ഡോക്‌ടര്‍മാര്‍ മരുന്നിനൊപ്പം ഇനി രോഗപ്രതിരോധത്തിനുള്ള കരുതല്‍ നിര്‍ദ്ദേശങ്ങളും മരുന്നു കുറിപ്പടിയില്‍ എഴുതും. സംസ്ഥാനത്തെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്‌ഷ്യത്തോടെയാണ് യുനിസെഫും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) കേരളഘടകവും ചേര്‍ന്ന് ഈ നൂതന പദ്ധതി നടപ്പിലാക്കുന്നത്. സാധാരണയായി മരുന്നുകളും പരിശോധനാ നിര്‍ദ്ദേശങ്ങളും മാത്രമേ മരുന്നു കുറിപ്പടിയില്‍ ഡോക്‌ടര്‍മാര്‍ എഴുതാറുള്ളൂ. ഇതോടൊപ്പം, രോഗങ്ങളെ ചെറുക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി പുതിയ പദ്ധതിയുടെ ഭാഗമായി മരുന്നു കുറിപ്പടിയില്‍ ഇനി ഇടം പിടിക്കും. കേരളത്തിലെ ജനങ്ങളില്‍ ആരോഗ്യപരമായ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഡോക്‌ടര്‍മാര്‍ മരുന്നിനൊപ്പം കൌണ്‍സിലിംഗും നല്കുകയാണ് ഇത്തരം മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെ ലക്‌ഷ്യമിടുന്നത്.

വിവിധ മെഡിക്കല്‍ വിഭാഗങ്ങള്‍ക്ക് അനുയോജ്യമായ വിധമാവും ഇത്തരം മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഗര്‍ഭിണികള്‍ക്ക് അയണ്‍ ടാബ്‌ലറ്റ് എഴുതുന്നതിനൊപ്പം ആരോഗ്യമുള്ള കുഞ്ഞിനായും സുരക്ഷിത പ്രസവത്തിനും ഇരുമ്പ് ധാരാളമായുള്ള ഇലക്കറികളും പയറുവര്‍ഗങ്ങളും കഴിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാവും ഗൈനക്കോളജിസ്റ്റ് കുറിക്കുക. അതേസമയം, 13 രോഗങ്ങളെ പ്രതിരോധിക്കാന്‍ കുഞ്ഞിന് ജനനസമയം, ഒന്നര മാസം, രണ്ടര മാസം, മൂന്നര മാസം, ഒന്‍പതാം മാസം എന്നിങ്ങനെ ആദ്യവര്‍ഷം അഞ്ചുതവണ പ്രതിരോധ കുത്തിവെപ്പ് നല്കുക എന്നതി പോലെയുള്ള നിര്‍ദ്ദേശങ്ങളാവും ശിശുരോഗവിദഗ്‌ദന്റേത്.

ഇതോടൊപ്പം, മുലയൂട്ടലിന്റെ അനിവാര്യത ഉയര്‍ത്തിക്കാട്ടുന്ന ബോധവല്‍ക്കരണ സന്ദേശങ്ങളും ഡോക്‌ടര്‍മാര്‍ മരുന്നു കുറിപ്പടിയില്‍ ഉള്‍പ്പെടുത്തും. ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ കുഞ്ഞിന് മുലപ്പാല്‍ നല്കുക, ആദ്യ ആറുമാസം കുട്ടിക്ക് മുലപ്പാലല്ലാതെ മറ്റൊന്നും (തേനോ, പശുവിന്‍ പാലോ, ഒരു സ്പൂണ്‍ വെള്ളം പോലും) കൊടുക്കാതിരിക്കുക തുടങ്ങിയ സുപ്രധാന നിര്‍ദ്ദേശങ്ങളും ഡോക്‌ടര്‍മാര്‍ നല്കും.

രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്ന ആരോഗ്യശീലങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ സന്ദേശങ്ങളും പദ്ധതിയുടെ ഭാഗമാണ്. വൃത്തിയാക്കാത്ത കൈപ്പത്തിയില്‍ 100 കോടി രോഗാണുക്കള്‍ ഉണ്ട്. ഭക്ഷണത്തിനു മുമ്പും പ്രാഥമിക കൃത്യങ്ങള്‍ക്കു ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക, കിണറടക്കമുള്ള സ്രോതസുകളില്‍ നിന്ന് എടുത്ത വെള്ളം തിളപ്പിച്ചാറിച്ച ശേഷം മാത്രം കുടിക്കുക, അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വര്‍ഷത്തില്‍ രണ്ടുതവണ വിറ്റാമിന്‍ എ നല്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഇപ്രകാരം കുറിപ്പടിയില്‍ ഉള്‍പ്പെടുത്തും.

കോഴിക്കോട് നടന്ന പ്രത്യേക ചടങ്ങില്‍ യുനിസെഫ് കേരള - തമിഴ്‌നാട് വിഭാഗം മേധാവി ജോബ് സഖറിയയും ഐ എം എ കേരള ചാപ്‌റ്റര്‍ പ്രസിഡന്റ് ഡോ എ വി ജയകൃഷ്‌ണനും ചേര്‍ന്ന് യുനിസെഫ് - ഐ എം എ പങ്കാളിത്ത പദ്ധതി പ്രഖ്യാപിച്ചു. യുനിസെഫുമായുള്ള സഹകരണത്തിന്റെ ഭാഗമായി പഠനങ്ങള്‍, ഗവേഷണങ്ങള്‍, ആരോഗ്യ ശില്പശാലകള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് ഐ എം എ കേരള ചാപ്‌റ്റര്‍ സെക്രട്ടറി ഡോ സാമുവല്‍ കോശി പറഞ്ഞു.

ഐ എം എ പൊതുജനാരോഗ്യസമിതി അധ്യക്ഷ ഡോ ബീന, യുനിസെഫ് കമ്യൂണിക്കേഷന്‍ സ്പെഷലിസ്റ്റ് സുഗത റോയി, യുനിസെഫ് കണ്‍സള്‍ട്ടന്റുമാരായ ഡോ അയ്യര്‍, ഡോ ശ്രീഹരി, ബേബി അരുണ്‍, ചൈല്‍ഡ് റൈറ്റ്സ് ഒബ്‌സര്‍വേറ്ററി ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി
പറയാനുള്ളത് മുഴുവന്‍ കേട്ടെന്നും ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

John brittas vs suresh gopi: സുരേഷ് ഗോപി ഒരു ...

John brittas vs suresh gopi: സുരേഷ് ഗോപി ഒരു നിഷ്കളങ്കൻ,മുന്നയെന്ന് പറഞ്ഞപ്പോൾ എഴുന്നേറ്റു, ജോർജ് കുര്യൻ പതുങ്ങിയിരുന്നെന്ന് ബ്രിട്ടാസ്
ജോര്‍ജ് കുര്യന് കാര്യം മനസിലായി. ബുദ്ധിപരമായി സീറ്റില്‍ പതുങ്ങിയിരുന്നു. സുരേഷ് ഗോപി ഒരു ...

നിങ്ങള്‍ എമ്പുരാനിലെ മുന്ന, കേരളം തെറ്റ് തിരുത്തുമെന്ന് ...

നിങ്ങള്‍ എമ്പുരാനിലെ മുന്ന, കേരളം തെറ്റ് തിരുത്തുമെന്ന് ബ്രിട്ടാസ്, ബ്രിട്ടാസിന്റെ പാര്‍ട്ടി 800 പേരെ കൊന്നൊടുക്കിയെന്ന് സുരേഷ് ഗോപി, രാജ്യസഭയില്‍ വാഗ്വാദം
എമ്പുരാന്‍ പരാമര്‍ശം ബ്രിട്ടാസില്‍ നിന്നും വന്നതോടെ ടിപി 51 വെട്ട്, ലെഫ്റ്റ് റൈറ്റ് ...