സജിത്ത്|
Last Modified വെള്ളി, 19 മെയ് 2017 (12:56 IST)
തനിച്ച് ജീവിക്കുന്ന ഒരു വ്യക്തിയാണോ ? എങ്കിൽ നിങ്ങൾ ഏറെ സന്തോഷം അനുഭവിക്കുന്ന ആളായിരിക്കും. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ വാർഷിക യോഗത്തിൽ അവതരിപ്പിച്ച പഠന റിപ്പോർട്ടിലാണ് ഇത്തരമൊരു കണ്ടെത്തലിനെപ്പറ്റി പറയുന്നത്.
കുടുംബമായി ജീവിക്കുന്നവര്‍ അനുഭവിക്കുന്നതിന്റെ പതിന്‍മടങ്ങ് സന്തോഷമായിരിക്കും ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ അനുഭവിക്കുകയെന്ന് പഠനങ്ങളില്‍ പറയുന്നു. ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ക്ക് ബന്ധുക്കളുമായും സുഹൃത്തുക്കളുമായും വളരെയേറെ സന്തോഷമായി ജീവിക്കാൻ കഴിയുന്നുണ്ടെന്നും ഇതില്‍ കണ്ടെത്തി.
വിദ്യാഭ്യാസത്തിനും ജോലിക്കുമെല്ലാമായി കൂടുതൽ സമയം ചെലവഴിക്കാനും കാര്യങ്ങളെ സങ്കീർണമാക്കാതെ നോക്കാനും അവിവാഹിതര്‍ മുന്‍പന്തിയിലാണെന്നും വിദഗ്ദര്‍ പറയുന്നു. മാത്രമല്ല, ഇത്തരം ആളുകള്‍ക്ക് ക്രിയാത്മകമായി ചിന്തിക്കാനും പ്രവൃത്തിക്കാനും സാധ്യമാവുമെന്നും പഠനത്തിൽ കണ്ടെത്തിയിരിക്കുന്നു.
എന്നാല്‍ വിവാഹിതരായവര്‍ക്ക് ഇത്രത്തോളം സ്വതന്ത്രമായി പെരുമാറാൻ കഴിയാറില്ലെന്നും എപ്പോഴും ചട്ടകൂടിനകത്തുനിന്നേ പെരുമാറ്റം ഉണ്ടാവാറുള്ളൂവെന്നും പഠനങ്ങള്‍ കണ്ടെത്തി. കുടുംബകാര്യങ്ങളിൽ മുഴുകുന്നതോടെ സാമൂഹ്യ ജീവിതത്തിൽ കുറവ് വരുമെന്നും കുടുംബത്തോടുള്ള ഉത്തരവാദിത്തം കൂടുമ്പോൾ മറ്റ് മേഖലകളിലേക്കുള്ള ശ്രദ്ധകുറയുമെന്നുമാണ്
പഠനങ്ങള്‍ പറയുന്നത്.