ഐശ്വര്യ|
Last Modified വെള്ളി, 19 മെയ് 2017 (12:46 IST)
കേരളം ഡെങ്കിപ്പനിയുടെ പിടിയിലോ? തിരുവനന്തപുരം ജില്ലയില്‍ 600ലേറെ പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് ജനങ്ങളെ ഭീതിയിലാക്കുയാണ്. നൂറിലധികം രാജ്യങ്ങൾ ഭയക്കുന്ന ഒരു രോഗാവസ്ഥയാണ് മരണകാരണമായേക്കാവുന്ന ഡെങ്കി പനി.
ഈഡിസ് കൊതുകുകള്‍ വരുത്തുന്ന ഒരു കൂട്ടം വൈറസുകള്‍ ആണ് ഡെങ്കി പനി പരത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തെമ്പാടുമായി ഓരോ വർഷവും അഞ്ചുകോടി ആളുകള്‍ക്കാണ് ഈ രോഗം ബാധിക്കുന്നത്.
വെളുത്ത കുത്തുകളുള്ള ഈഡിസ് ഈജിപ്‌റ്റി കൊതുകുകള്‍ രോഗിയില്‍ പനിക്കൊപ്പം ആന്തരീക രക്തസ്രാവവും ഉണ്ടാക്കുന്നതാണ് മരണകാരണമാകുന്നത്. നേരത്തെ ഡെങ്കിപ്പനി വന്നൊരാളില്‍ മറ്റൊരു ജനുസില്‍ പെട്ട ഡെങ്കി വൈറസിന്റെ ആക്രമണം ഉണ്ടാകുമ്പോഴാണ് രോഗം സങ്കീര്‍ണ്ണമാവുന്നത്.
മഴക്കാലമാകുന്നതോടെയാണ് സ്ഥിതി കൂടുതല്‍ ഗുരുതരമാകുന്നത്. തിരുവനന്തപുരത്ത് പനി ബാധിച്ച് ചികിത്സയ്ക്കായി എത്തുന്നവരില്‍ 70 ശതമാനം പേരിലും ഡെങ്കി അണുബാധയുണ്ടെന്നാണ് വിവരം. ഇതിനോടകം ജില്ലയില്‍ 600ലേറെ പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത്
ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് കോര്‍പ്പറേഷന്‍ ഏരിയകളില്‍ നിന്നാണ് കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കടുത്ത പനി, ശക്തമായ തലവേദന, സന്ധികളിലും പേശികളിലും അതി കഠിനമായ വേദന, പുറംവേദന, കണ്ണുകള്‍ ചലിപ്പിക്കുമ്പോള്‍ വേദന, ത്വക്കില്‍ തടിപ്പുകള്‍ അല്ലെങ്കില്‍ ചുവന്ന പാടുകള്‍, മോണയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം എന്നിവയാണ് ഡെങ്കി പനിയുടെ പ്രധാന ലക്ഷണങ്ങള്‍.
അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദി, വയറ്റില്‍ അസ്വസ്ഥതകള്‍, വയറിളക്കം, ചൊറിച്ചില്‍, മലം കറുത്ത നിറത്തില്‍ പോവുക, പ്ലേറ്റ് ലെറ്റ് കൗണ്ട് കുറയുക തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍.