ആസ്പിരിന്‍ കഴിച്ചാല്‍ ക്യാന്‍സറും ട്യൂമറും ഓടിപ്പോകും!

വാഷിംഗ്‌ടണ്‍| WEBDUNIA|
PRO
മനുഷ്യകോശങ്ങളെ കാര്‍ന്നുതിന്നുന്ന മാരകരോഗമായ കാന്‍സറിനെ ചെറുക്കാന്‍ ഒരു ചെറുഗുളികയ്‌ക്കാവുമെന്ന കാര്യം തീര്‍ത്തും അതിശയകരമായിത്തോന്നാം. അതും വേദനാസംഹാരിയായി മാത്രം നാം ഉപയോഗിച്ചു പോരുന്ന ആസ്‌പിരിന്‍.

എന്നാല്‍, ന്യൂയോര്‍ക്ക് സിറ്റി കോളജിലെ സോഫീ ഡേവിസ് സ്‌കൂള്‍ ഓഫ് ബയോമെഡിക്കല്‍ എഡ്യുക്കേഷന്റെ ലാബില്‍ പുതിയതായി വികസിപ്പിച്ചെടുത്ത ആസ്‌പിരിന്‍ മിശ്രിതത്തിന് മനുഷ്യനിലെ 11 തരം വ്യത്യസ്‌ത കാന്‍സറുകളെ ചെറുക്കാനും രോഗത്തെ കുറയ്‌ക്കാനുമാകുമെന്ന് കണ്ടെത്തിയിരിക്കുന്നു. സാധാരണ കോശങ്ങളെ യാതൊരു വിധത്തിലും ബാധിക്കാതെ കുടല്‍, പാന്‍‌ക്രിയാസ്, ശ്വാസകോശം, പ്രോസ്റ്റേറ്റ്, സ്‌തനം, രക്തം തുടങ്ങിയവയെയെല്ലാം മാരകമായി ബാധിക്കുന്ന അര്‍ബുദങ്ങള്‍ക്കാണ് ആസ്‌പിരിന്‍ പ്രയോഗക്ഷമമായിത്തീരുന്നത്.

ആവര്‍ത്തിച്ചുള്ള ആസ്‌പിരിന്‍ ഉപയോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ സാധാരണയായി അള്‍സറും വൃക്കാ തകരാറുകളുമാണ്. എന്നാല്‍ ഈ പുതിയ കണ്ടെത്തലില്‍ ഇവയ്‌ക്കുള്ള സാധ്യതകള്‍ അണുവിട പോലുമില്ലെന്ന് മാത്രമല്ല കാന്‍സറിനെ ഫലപ്രദമായി ചെറുക്കുന്നതിലുപരിയായി യാതൊരു പാര്‍ശ്വഫലങ്ങളും കൂടാതെ കുടല്‍ മുഴകളെയും (ട്യൂമര്‍) ലഘൂകരിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

വെറും വേദനസംഹാരിയായ ആസ്‌പിരിന്‍ കാന്‍സര്‍, ട്യൂമര്‍ സംഹാരിയായി അധികം താമസിയാതെ ഇത്തരം മാരകരോഗങ്ങളാല്‍ വേദന തിന്നുന്നവര്‍ക്ക് ഒരു ആശ്വാസമായിത്തീരുമെന്ന് പ്രത്യാശിക്കാം.


English Summary: A new aspirin compound, the latest to join the armoury of drugs against cancer, has shown great promise in fighting and shrinking 11 different types of human cancer cells, without harming normal cells. The new designer drug curbed the growth of cancer cells including that of colon, pancreatic, lung, prostate, breast, and leukemia, in the lab, according to a team from the Sophie Davis School of Biomedical Education of The City College of New York.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :