ആപ്പിളിനു മുകളിലെ കീടനാശിനി കളയാന്‍ പാടുപെടുന്നു അല്ലേ ? എന്നാല്‍ ആ പേടി ഇനി വേണ്ട !

സജിത്ത്| Last Updated: ഞായര്‍, 29 ഒക്‌ടോബര്‍ 2017 (15:09 IST)
ആപ്പിളിനുമുകളിലുള്ള കീടനാശിനിയും മെഴുകുമെല്ലാം എങ്ങിനെ അകറ്റാമെന്നത് നമ്മള്‍ ഓരോരുത്തരും ചിന്തിക്കാറുണ്ട്. ഇപ്പോള്‍ ഇതാ അതിനൊരു പ്രതിവിധിയുമായി ഒരു സംഘം ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നു. ഉപയോഗിച്ച് കഴുകിയാല്‍ ആപ്പിളിനുമുകളിലെ എല്ലാ വിഷാംശങ്ങളേയും അകറ്റാന്‍ സാധിക്കുമെന്നാണ് അവര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.

ഭക്ഷ്യ വ്യവസായ രംഗത്ത് ഏറ്റവും ഗുണകരമായ രീതിയാണിതെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നു. വളരെ സാധാരണയായി ഉപയോഗിക്കുന്ന ഫംഗിസൈഡ് തിയാബെന്‍ഡസോള്‍ എന്ന കീടനാശിനി ഉപയോഗിച്ചായിരുന്നു ഗവേഷകര്‍ പരീക്ഷണം നടത്തിയത്. ഈ കീടനാശിനി തളിച്ച ആപ്പിള്‍ മൂന്ന് വ്യത്യസ്ത ലായനികള്‍ ഉപയോഗിച്ച് കഴുകുകയായിരുന്നു.

ബ്ലീച്ച് ലായനി, വെള്ളം, ഒരു ശതമാനം ബേക്കിങ് സോഡ ലായനി എന്നിവയാണ് ഇതിനായി ഉപയോഗിച്ചത്. ഇതില്‍ ബേക്കിങ് സോഡ ലായനിയാണ് ഏറ്റവും ഫലപ്രദമെന്നായിരുനു അവര്‍ കണ്ടെത്തിയത്. ആപ്പിള്‍ ഒരുശതമാനം ബേക്കിങ് സോഡ ലായനിയില്‍ പതിനഞ്ചുമിനിറ്റോളം മുക്കിവെച്ചു. 15മിനിറ്റിനുശേഷം അതെടുത്തപ്പോളാണ് 80% കീടനാശിനിയും കഴുകി പോയതായി അവര്‍ കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :