സോഡ പതിവാക്കുന്നവര്‍ ഇതെല്ലാം അറിയണം; നിങ്ങളുടെ ആരോഗ്യം നശിക്കുകയാണ്!

സോഡ പതിവാക്കുന്നവര്‍ ഇതെല്ലാം അറിയണം; നിങ്ങളുടെ ആരോഗ്യം നശിക്കുകയാണ്!

  benefits of soda , soda , health , body , cool drinks , സോഡ , ആരോഗ്യം , ശരീരം
jibin| Last Updated: വ്യാഴം, 26 ഒക്‌ടോബര്‍ 2017 (14:36 IST)
കുടിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്‌ത്രീകളും പുരുഷന്മാരും ഒരു പോലെ ആശ്രയിക്കുന്ന ഒന്നാണ് സോഡ. കാലം മാറിയതോടെ പഴയ ‘വട്ട് സോഡ’യില്‍ നിന്നും രുചിയിലും നിറത്തിലും വ്യത്യസ്ഥത പുലര്‍ത്തുന്ന പാനീയങ്ങളിലേക്ക് എല്ലാവരും മാറി.

നിത്യേന സോഡ പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നവരില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട് എന്ന കാര്യം പലര്‍ക്കുമറിയില്ല. വെള്ളത്തില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് മര്‍ദ്ദത്തില്‍ ലയിപ്പിക്കുന്നതാണ് സോഡ. ഈ നിര്‍മാണത്തില്‍ എന്തെങ്കിലും ഏറ്റകുറച്ചില്‍ ഉണ്ടായാല്‍ സോഡ അപകടകാരിയാകും.

പതിവായി സോഡ കുടിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. ഈ ശീലം കിഡ്‌നിയുടെ ആരോഗ്യം നശിക്കുന്നതിനും പ്രമേഹം വര്‍ദ്ധിക്കാനും കാരണമാകും. സോഡയില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര പാന്‍ക്രിയാസിന് സമ്മര്‍ദ്ദമുണ്ടാക്കുകയും തുടര്‍ന്ന് ശരീരത്തിന് വേണ്ടത്ര ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യും.

ഡയറ്റ് സോഡയില്‍ ചേര്‍ത്തിരിക്കുന്ന കാരമല്‍ കളറിംഗ് കാന്‍സറിനുവരെ കാരണമാകുമെന്ന് പറയപ്പെടുന്നു. കാരമല്‍ കളറിംഗ് എന്ന പദാര്‍ഥത്തില്‍ അടങ്ങിയിരിക്കുന്ന കാരമലൈസ്ഡ് എന്ന കെമിക്കന്‍ ഷുഗറില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. അതിനാല്‍ ഇതിന്റെ ഉപയോഗം തൈറോയ്ഡ്, കരള്‍, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന കാന്‍‌സറിന് കാരണമാകും.

സോഡ അമിതമായി കുടിക്കുന്നവരില്‍ കാണുന്ന ഒരു പ്രശ്‌നമാണ് രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത്. ഇതുമൂലം രക്തയോട്ടം
വൈകാനും നിലയ്‌ക്കാനും കാരണമാകും. സോഡ കലര്‍ന്ന ഭൂരിഭാഗം പാനിയങ്ങളിലും ഉയര്‍ന്ന തോതില്‍ കലോറി അടങ്ങിയിട്ടുണ്ട്. ഇതുമൂലം ശരീരഭാരം അമിതമാകും. സ്‌ത്രീകളും കുട്ടികളാണ് ഈ അവസ്ഥയ്‌ക്ക് കൂടുതലായി അടിമപ്പെടുന്നത്. സോഡ കലര്‍ന്ന പല സോഫ്റ്റ് ഡ്രിങ്കുകളിലും ഉയര്‍ന്ന അളവിലാണ് പഞ്ചസാര അടങ്ങിയിട്ടുള്ളത്.

സോഡ പതിവായി കഴിക്കുന്ന പുരുഷന്മാരില്‍ 20 ശതമാനം പേരില്‍ ഹൃദയാഘാത സാധ്യത വളരെ കുടുതലായി കാണുന്നുണ്ട്. സോഡയിലുള്ള അസിഡിറ്റി പല്ലിന്റെ ഇനാമലിന് കേട് വരുത്തും. ഫോസ്ഫറിക് ആസിഡുകള്‍ സോഡയില്‍ ഉള്ളതിനാല്‍ ഇത് എല്ലുകളുടെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യും. കൂടാതെ, മെറ്റബോളിസത്തിന്റെ അളവ് കുറക്കാനും സോഡ പതിവാകുന്നത് കാരണമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

പകല്‍ സമയങ്ങളില്‍ ചായ, കാപ്പി കുടി കുറയ്ക്കണം

പകല്‍ സമയങ്ങളില്‍ ചായ, കാപ്പി കുടി കുറയ്ക്കണം
ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാക്കാന്‍ സാധ്യതയുള്ള പാനീയങ്ങളാണ് ഇവ

ചുമല്‍ വേദനയുണ്ടോ? കാരണം ഇവയാകാം

ചുമല്‍ വേദനയുണ്ടോ? കാരണം ഇവയാകാം
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ചുമല്‍ വേദന. ഇതിന് കാരണങ്ങള്‍ പലതും ആകാം. ശരിയായ ...

സുന്ദരിയാകാൻ കണ്ണെഴുതുന്നവരുടെ ശ്രദ്ധയ്ക്ക്...

സുന്ദരിയാകാൻ കണ്ണെഴുതുന്നവരുടെ ശ്രദ്ധയ്ക്ക്...
പെൺകുട്ടികൾ കണ്ണ് എഴുതിയാൽ ഒരു ഐശ്വര്യം തന്നെയാണ്. കണ്ണ് എഴുതാൻ കണ്മഷി ഉപയോഗിക്കുന്നത് ...

ചെമ്പരത്തിയുടെ ആരോഗ്യ ഗുണങ്ങൾ

ചെമ്പരത്തിയുടെ ആരോഗ്യ ഗുണങ്ങൾ
സാധാരണയായി മുടിയുടെ ആരോഗ്യത്തിന് വേണ്ടി മാത്രമാണ് നാം ചെമ്പരത്തി പൂവും ഇലകളുമൊക്കെ ...

തടി കുറഞ്ഞവർക്കും ഫാറ്റി ലിവർ വരുമോ? വരില്ലെന്ന് കരുതുന്നത് ...

തടി കുറഞ്ഞവർക്കും ഫാറ്റി ലിവർ വരുമോ? വരില്ലെന്ന് കരുതുന്നത് അബദ്ധം!
പ്രധാനമായും മുന്‍പ് മെലിഞ്ഞിരിക്കുകയും എന്നാല്‍ ചെറിയ കാലയളവില്‍ ശരീരഭാരം കൂട്ടുകയും ...