അമ്മ നന്നായാല്‍ മക്കളും നന്നാവും

WEBDUNIA|
PRO
അമ്മമാരാകാന്‍ തയ്യാറെടുക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് ‘സ്മാര്‍ട്ട്’ ആയ കുട്ടികളെ വേണമെന്നാണ് ആഗ്രഹങ്കില്‍ ഉറക്കം‌തൂങ്ങി ഇരിക്കുന്ന പരിപാടി ഉപേക്ഷിക്കണം! ഒരു പുതിയ ഗവേഷണമാണ് ഇക്കാര്യം പറയുന്നത്.

ഗവേഷകരുടെ അഭിപ്രായ പ്രകാരം ഒരാഴ്ചയില്‍ മൂന്ന് തവണ വ്യായാമം ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് മെച്ചപ്പെട്ട ഓര്‍മ്മശക്തി ഉണ്ടായിരിക്കും. കാനഡയിലെ മോണ്ട്രിയല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്.

തങ്ങളുടെ കണ്ടെത്തല്‍ തെളിയിക്കുന്നതിനായി അറുപത് ഗര്‍ഭിണികളെയാണ് സര്‍വകലാശാല ഗവേഷകര്‍ നിരീക്ഷിച്ചത്.

ഗര്‍ഭിണികളായിരിക്കുമ്പോള്‍ വ്യായാമത്തില്‍ ഏര്‍പ്പെടുന്നവരുടെ കുട്ടികള്‍ മറ്റുള്ള കുട്ടികളെക്കാള്‍ കൂടുതല്‍ ഊജ്ജ്വസ്വലരും ഒപ്പം നല്ല ഓര്‍മ്മശക്തിയുള്ളവരുമായിരിക്കുമെന്ന് പഠന സംഘത്തെ നയിച്ച എലിസ് ലാബൊണ്ടെ പറയുന്നു. 20-35 വയസ്സിനിടയിലുള്ള ആദ്യമായി ഗര്‍ഭം ധരിച്ച 60 പേരെയാണ് ഗവേഷക സംഘം നിരീക്ഷണ വിധേയമാക്കിയത്.

വ്യായാമം ചെയ്യുന്നവരെയും അല്ലാത്തവരെയും നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആഴ്ചയില്‍ 20 മിനിറ്റ് വീതം മൂന്ന് തവണ വ്യായാമം ചെയ്യാനാണ് ഊര്‍ജ്ജസ്വലരായ ഗര്‍ഭിണികളോട് ആവശ്യപ്പെട്ടിരുന്നത്. ജനിച്ച് 10 ദിവസത്തിനു ശേഷം സെന്‍സറുകള്‍ ഘടിപ്പിച്ച വലകള്‍ കുട്ടികളുടെ തലയില്‍ ഘടിപ്പിച്ചാണ് അവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പഠിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :