നിങ്ങള്‍ മാനസിക സംഘര്‍ഷം കൊണ്ട് ബുദ്ധിമുട്ടുന്ന വ്യക്തിയാണോ? എങ്കില്‍ പേടിക്കണം. ഒരുപക്ഷെ മാനസിക സംഘര്‍ഷം നിങ്ങളെ കൊന്നേക്കാം. കൊന്നില്ലെങ്കിലും മാരക രോഗമായ കാന്‍സര്‍ വരാനുള്ള സാധ്യത ഏറെയാണ്. പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം ജീവിതത്തിലെ കഠിനമായ മാനസിക സംഘര്‍ഷങ്ങള്‍ കാന്‍സറിന് കാരണമായേക്കാമെന്നാണ് സൂചന നല്‍കുന്നത്. മനുഷ്യ മാനസിക സംഘര്‍ഷങ്ങള്‍ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
മാനസിക സംഘര്‍ഷം അര്‍ബുദ രോഗത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നാണ് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്. അതേസമയം, ഇത്തരമൊരു കണ്ടെത്തലിന് ജീവശാസ്ത്രപരമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മാനസിക സംഘര്‍ഷവും രോഗങ്ങളും സംബന്ധിച്ച് തെളിവ് കണ്ടെത്താനായി നേരത്തെ നടത്തിയ പഠനങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു.
എന്നാല്‍, ഗവേഷണ മേഖലയില്‍ മികച്ച നേട്ടം കൈവരിച്ച സംഘമാണ് ഇത്തരമൊരു പുതിയ നിരീക്ഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. രോഗികളിലുണ്ടാകുന്ന ചെറിയൊരു മാനസിക സംഘര്‍ഷം പോലും രോഗം വര്‍ധിപ്പിച്ചേക്കുമെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണ്. രോഗത്തിനെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധ ശേഷിയെ മാനസിക സംഘര്‍ഷങ്ങള്‍ തകര്‍ത്തുകളയും. ഇതേ വസ്തുത തന്നെയാണ് അര്‍ബുദ രോഗത്തിന്റെ കാര്യത്തിലും പ്രവര്‍ത്തിക്കുന്നതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ഗവേഷണ സംഘത്തിന്റെ മേധാവിയും യാല്‍ സര്‍വകലാശാലയിലെ മെഡിസിന്‍ വിഭാഗം പ്രൊഫറുമായ തിയാന്‍ എക്സു പറയുന്നത് മാനസിക സംഘര്‍ഷങ്ങള്‍ നിരവധി വഴികളിലൂടെ വരാമെന്നാണ്. ഭൌതിക മാനസിക സംഘര്‍ഷം, വികാരപരമായ മാനസിക സംഘര്‍ഷങ്ങള്‍, മറ്റു രോഗങ്ങള്‍, കഠിന വേദനകള്‍ എല്ലാം തന്നെ അര്‍ബുദ രോഗ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് അര്‍ബുദ രോഗികളില്‍ നടത്തിയ ഗവേഷണത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍.