അപൂര്‍വ്വ രോഗം: യുവാക്കള്‍ കുട്ടികളായി മാറി!

ലണ്ടന്‍| WEBDUNIA|
PRO
PRO
ബ്രിട്ടിഷ് പൌരന്മാരായ മാത്യുവും(39), മൈക്കിള്‍ ക്ലാര്‍ക്കും(42) സഹോദരങ്ങളാണ്. രണ്ടുപേരും ജോലി ചെയ്യുന്നവര്‍. പക്ഷേ ഒരു അപൂര്‍വ്വ രോഗം ബാധിച്ച ഇവര്‍ ഇപ്പോള്‍ കുട്ടികളെപ്പോലെയാണ് പെരുമാറുന്നത്.

റോയല്‍ എയര്‍ഫോഴ്സില്‍ ജോലി ഉണ്ടായിരുന്ന ആളാണ് മൈക്കിള്‍, പക്ഷേ പത്തുവയസ്സുകാരനെപ്പോലെയാണ് ഇപ്പോഴത്തെ പെരുമാറ്റം. ഫാക്ടറി തൊഴിലാളിയായ മാത്യുവും കുട്ടിയെപ്പോലെ തന്നെ. ഇങ്ങനെ പെരുമാറുന്നത് മൂലം മാത്യുവിന്റെ ജോലി പോയെന്ന് അദ്ദേഹത്തിന്റെ 61-കാരനായ പിതാവ് ആന്റണി പറയുന്നു. പുറത്തുപോകുമ്പോള്‍ മക്കള്‍ ഇരുവരും കളിപ്പാട്ടങ്ങളാണ് വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ദ്ധക്യകാലം സ്പെയിനില്‍ ചെലവഴിക്കാന്‍ പുറപ്പെടാനിരുന്നതായിരുന്നു ഇവരുടെ മാതാപിതാക്കള്‍. എന്നാല്‍ മക്കളെ ഈ അവസ്ഥയില്‍ തനിച്ചാക്കി പോകാന്‍ അവര്‍ക്ക് മനസ്സുവരുന്നില്ല.

തലച്ചോറിനെ ബാധിക്കുന്ന ല്യൂക്കോഡിസ്ട്രോഫി എന്ന രോഗമാണ് ഇവര്‍ക്ക് പിടിപെട്ടത് എന്നാണ് റിപ്പോര്‍ട്ട്. തലച്ചോറിനെയും നാഡീവ്യൂഹത്തെയും നട്ടെല്ലിനെയുമെല്ലാം ഇത് ബാധിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :