അധികസമയം ഇരിക്കരുത്, ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കരുത്: വെരിക്കോസ് വെയിനില്‍ നിന്ന് രക്ഷനേടാന്‍ ചില നിര്‍ദ്ദേശങ്ങള്‍

Vericos vain, Leg, Health, Woman, വെരിക്കോസ് വെയിന്‍, കാല്‍, ആരോഗ്യം, ഹെല്‍ത്ത്, സ്ത്രീ
Last Modified തിങ്കള്‍, 1 ഫെബ്രുവരി 2016 (21:08 IST)
സമൂഹത്തില്‍ പലരെയും അലട്ടുന്ന രോഗമാണ് വെരിക്കോസ് വെയിന്‍. ഞരമ്പുകള്‍ ത്രസിച്ച് നില്‍ക്കുന്നത് മൂലം കാലുകള്‍ പുറത്ത് കാണിക്കാന്‍ പറ്റാത്ത സാഹചര്യം. പോരാത്തതിന് വേദനയും.

എന്നാല്‍, വെരിക്കോസ് വെയിന്‍ ബാധിച്ചവര്‍ക്ക് സാധാരണമട്ടിലുള്ള ജീവിതം നയിക്കാന്‍ ഇതാ ചില നിര്‍ദ്ദേശങ്ങള്‍:

1. പതിവായി വ്യായാമം ചെയ്യുക. ഇത് കാലുകള്‍ക്കും ഞരമ്പുകള്‍ക്കും ശക്തി നല്‍കുന്നു.

2. ശരീര ഭാരം കുറയ്ക്കുക. ഇത് അത്ഭുതമുളവാക്കുന്ന പ്രയോജനം ചെയ്യും.

3. ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക. ഇറുകിയ അടിവസ്ത്രം ധരിച്ചാല്‍ സുഗമമായ രക്തയോട്ടം സാധ്യമല്ലാതെ വരും.

4. മലബന്ധം ഉണ്ടാകാതെ നോക്കുക. വര്‍ഷങ്ങളായി മലബന്ധം നിലനില്‍ക്കുന്നവര്‍ക്ക് വെരിക്കോസ് വെയിന്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നാരുകള്‍ അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കഴിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ഉപ്പിന്‍റെ ഉപഭോഗം കുറയ്ക്കുക.

5. അധികം സമയം ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യാതിരിക്കുക. അര മണിക്കൂര്‍ ഇടവിട്ടെങ്കിലും അല്പം നടക്കുക.

ചിട്ടയായ ജീവിതക്രമത്തിലൂടെ വെരിക്കോസ് വെയിനിനെ പ്രതിരോധിക്കാന്‍ കഴിയും. മടി പിടിച്ച ജീവിത ശൈലിയും അനാരോഗ്യകരമായ ആഹാരരീതിയുമാണ് മിക്ക അസുഖങ്ങള്‍ക്കും കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :