സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (10:03 IST)
ഓര്‍മ്മ നഷ്ടപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോല്‍ തന്നെ അത് വാര്‍ദ്ധക്യത്തില്‍ സംഭവിക്കുന്ന സ്വാഭാവികമായ ഓര്‍മ്മക്കുറവാണോ അതോ അല്‍ഷിമേഴ്‌സിന്റെ തുടക്കമാണോ എന്നറിയാന്‍ വൈദ്യസഹായം തേടുന്നത് പ്രധാനമാണ്. പലപ്പോഴും കാലപ്പഴക്കം ചെന്ന ഡിമന്‍ഷ്യയാണ് അല്‍ഷിമേഴ്‌സ് അനുബന്ധരോഗങ്ങളോ ആയി മാറുന്നത്. 20 ശതമാനം പേരിലും തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടോ പോഷണ പരിണാമ പ്രശ്‌നങ്ങള്‍ കൊണ്ടോ ആണ്് ഡിമന്‍ഷ്യ ഉണ്ടാവുന്നത്. അത് നേരത്തെ തിരിച്ചറിയാന്‍ സാധിച്ചാല്‍ ആധുനിക ചികില്‍സയിലൂടെ മാറ്റിയെടുക്കാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
70 വയസിനു മേലുള്ളവരില്‍ കാണപ്പെടുന്ന അല്‍ഷിമേഴ്‌സിന്റെ മുഖ്യ കാരണം ഡിമന്‍ഷ്യ തന്നെയാണ്. ഇതിന് ജനിതക കാരണങ്ങളുമുണ്ടാകാം. രോഗത്തിന്റെ ആദ്യലക്ഷണം ഓര്‍മ്മ നഷ്ടപ്പെടുന്നതാണ്. രണ്ടുമുതല്‍ 15 വരെ വര്‍ഷങ്ങള്‍ക്കിടയില്‍ അവസ്ഥ വീണ്ടും മോശമാകുന്നു. പിന്നീട് യുക്തിസഹമായി ചെയ്യേണ്ട കാര്യങ്ങള്‍ പൊടുന്നനെ മറന്നു പോകുന്നു. അടുത്ത ഘട്ടത്തില്‍ പെരുമാറ്റ വൈകല്യങ്ങള്‍ കണ്ടുതുടങ്ങുന്നു.ചിലര്‍ ആക്രമണ സ്വഭാവവും കാണിച്ചു തുടങ്ങുന്നു. ഉറക്കമില്ലായ്മ, ലൈംഗിക കാര്യങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പെരുമാറ്റങ്ങള്‍ ഒക്കെ ഈ ഘട്ടത്തിലുണ്ടാവും. ഇത് കുടുംബബന്ധങ്ങളെയും ഉലയ്ക്കുന്നു.