അനുബന്ധ വാര്‍ത്തകള്‍
- ഓസ്ട്രേലിയൻ സീരീസ്, ഏഷ്യൻ ഗെയിംസ്,ലോകകപ്പ്: ഒരു മാസത്തിനിടെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക 30ലേറെ താരങ്ങൾ, എല്ലാ ലിസ്റ്റിൽ നിന്നും സഞ്ജു പുറത്ത്
- ജയിലറില്‍ മുഖം ഇല്ലാതെ ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍,300 പേര്‍ക്ക് സണ്‍ പിക്ചേഴ്സ് സ്വര്‍ണനാണയങ്ങള്‍ സമ്മാനിച്ചു
- സഞ്ജുവിനെ അവഗണിച്ച് സൂര്യയെ ടീമിലെടുത്തത് ശരിയായ തീരുമാനം, 30 പന്തുകളിൽ കളി മാറ്റാൻ അവനാകും: ഹർഭജൻ സിംഗ്
- Asia cup 2023: നേപ്പാളിന് പോലും 230 അടിക്കാമെങ്കിൽ പാക് ബാറ്റർമാർ എന്ത് ചെയ്യുമെന്ന് ആലോചിച്ചിട്ടുണ്ടോ? ഇന്ത്യൻ ടീമിന് മുന്നറിയിപ്പ് നൽകി ഡാനിഷ് കനേരിയ
- ഇന്ത്യയില്‍ വൃക്കരോഗവുമായി വരുന്ന 30ശതമാനത്തോളം രോഗികളും വൈകിയാണ് എത്തുന്നത്; പ്രധാന രോഗകാരണങ്ങള്‍ ഇവയൊക്കെ
ഉച്ചഭക്ഷണം കഴിക്കാന്‍ ഒന്നരയേക്കാള് വൈകരുത്; നല്ല ശീലമല്ല !
ദിവസത്തിന്റെ ആദ്യപകുതിയില്‍ ആ ദിവസത്തെ കലോറിയുടെ മുഖ്യഭാഗം ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്
ഭക്ഷണക്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉച്ചഭക്ഷണം. ഒരു കാരണവശാലും ഉച്ചഭക്ഷണം ഒഴിവാക്കരുത്. തടി കുറയ്ക്കാനാണെന്നും പറഞ്ഞ് ഉച്ചഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിനു ഏറെ ദോഷം ചെയ്യും. ഉച്ചഭക്ഷണം എപ്പോള്‍ കഴിക്കണമെന്നതിനെ കുറിച്ച് ആര്‍ക്കെങ്കിലും സംശയമുണ്ടോ? നിങ്ങള്‍ക്ക് തോന്നിയ സമയത്ത് ഉച്ചഭക്ഷണം കഴിക്കാമെന്ന് വിചാരിക്കരുത്. ഭക്ഷണം കഴിക്കാന്‍ സമയവും കാലവുമൊക്കെ നോക്കണമെന്ന് സാരം.
ദിവസത്തിന്റെ ആദ്യപകുതിയില്‍ ആ ദിവസത്തെ കലോറിയുടെ മുഖ്യഭാഗം ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്. അതായത് ഉച്ചഭക്ഷണം മനസറിഞ്ഞ് തന്നെ കഴിക്കണമെന്ന് അര്‍ത്ഥം. ഉച്ചയൂണിന് ഏറ്റവും അനുയോജ്യമായ സമയം 12 മണിക്കും ഒന്നരയ്ക്കും ഇടയില്‍ ആണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണയും തമ്മില്‍ ഏകദേശം നാലു മണിക്കൂറിന്റെ ഇടവേള ഉണ്ടായിരിക്കണം. വളരെ വൈകി ഉച്ചഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഉച്ചഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ പച്ചക്കറികളും, 80-100 ഗ്രാം പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഉച്ചഭക്ഷണം വൈകി കഴിക്കുന്നവരില്‍ അസിഡിറ്റി പ്രശ്നം രൂക്ഷമാകും
ഉച്ചഭക്ഷണം വൈകുമ്പോള്‍ വിശപ്പ് രൂക്ഷമാകുകയും അതുകാരണം അമിതമായി ഭക്ഷണം കഴിക്കുകയും ചെയ്യും. ഇത് ശരീരത്തിലേക്ക് അമിതമായി കലോറി എത്താന്‍ കാരണമാകും.
ഉച്ചഭക്ഷണം വൈകിയാല്‍ തലവേദനയ്ക്ക് സാധ്യതയുണ്ട്
ഉച്ചഭക്ഷണം വൈകി കഴിക്കുകയോ ഒഴിവാക്കുകയോ ചെയ്യുമ്പോള്‍ വയറിനുള്ളില്‍ ഗ്യാസ് രൂപപ്പെടുകയും അടിവയറ്റില്‍ രൂക്ഷമായ വേദന തോന്നുകയും ചെയ്യും.
ഉച്ചഭക്ഷണത്തില്‍ അരിഭക്ഷണം വളരെ കുറവായി കഴിച്ചാല്‍ മതി. കറികളാണ് കൂടുതല്‍ കഴിക്കേണ്ടത്
അടുത്ത ലേഖനം