അനുബന്ധ വാര്‍ത്തകള്‍
- 'കരയല്ലേ... ഇന്ന് വീണ മുറിവ് നാളെ അറിവല്ലേ'; ജാമ്യത്തിന് പിന്നാലെ പുതിയ പാട്ടിന്റെ ടീസർ പുറത്തിറക്കി വേടൻ
- ഇരുട്ടിലേക്കാണ് ചാടുന്നതെന്ന് എനിക്കറിയാം, പക്ഷെ എനിക്ക് പണം വേണമായിരുന്നു: വൈറലായി അജിത്തിന്റെ വാക്കുകൾ
- ലഹരി അറസ്റ്റില്‍ മുന്നോക്കമോ, പിന്നോക്കമോയെന്നുള്ള വ്യത്യാസമില്ല; വേടന് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി
- Rapper Vedan: മനഃപൂർവം തെറ്റ് ചെയ്തിട്ടില്ല, പുലിപ്പല്ല് കേസിൽ വേടന് ഉപാധികളോടെ ജാമ്യം
- പുലിപ്പല്ല് മാല കേസില്‍ റാപ്പര്‍ വേടന് ജാമ്യം അനുവദിച്ച് കോടതി; ജാമ്യാപേക്ഷയെ എതിര്‍ത്ത് വനം വകുപ്പ്
സ്ത്രീകള്‍ നിര്‍ബന്ധമായും ഈ ആപ്പ് ഫോണില്‍ സൂക്ഷിക്കണം; ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഐഫോണുകളിലും ഈ ആപ്പ് ലഭിക്കും
ഇത് നിങ്ങള്‍ക്ക് പല അടിയന്തരഘട്ടങ്ങളിലും സഹായകമാകും
എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു ആപ്പാണ് '112 ഇന്ത്യ ആപ്പ്'. ഇത് നിങ്ങള്‍ക്ക് പല അടിയന്തരഘട്ടങ്ങളിലും സഹായകമാകും. സ്ത്രീകളുടെ സുരക്ഷയ്ക്കായി വനിതാ ശിശുവികസന മന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും സംയുക്തമായി നിര്‍മ്മിച്ച ആപ്പാണിത്. ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഐഫോണുകളിലും ഈ ആപ്പ് ലഭ്യമാണ്.
ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷംഅതില് ആവശ്യപ്പെടുന്ന വിവരങ്ങള്‍ ആയ പേര്, മൊബൈല്‍ നമ്പര്‍, അഡ്രസ്സ് എന്നിവ നല്‍കുകയാണ്. ശേഷം നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോള്‍ ആപ്പിനു മുകളില്‍ നല്‍കിയിട്ടുള്ള കോള്‍ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അടിയന്തര സഹായം ലഭ്യമാകും. ശേഷം നിങ്ങള്‍ക്ക് എന്ത് അടിയന്തര സഹായമാണ് വേണ്ടതെന്ന് അറിയിക്കണം.
തുടര്‍ന്ന് നിങ്ങള്‍ക്ക് അതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സഹായം എന്താണെന്ന വിവരങ്ങള്‍ ആപ്പ് നല്‍കുകയും നിങ്ങളുടെ ലൊക്കേഷനില്‍ ആ സഹായം എത്തിക്കുകയും ചെയ്യും. ഹിന്ദിയും ഇംഗ്ലീഷ് ഉള്‍പ്പെടെ 10 ഭാഷകള്‍ ഈ ആപ്പില്‍ ലഭ്യമാണ്. പോലീസ്, ആംബുലന്‍സ്, ഫയര്‍ഫോഴ്സ്, വുമണ്‍ ഹെല്പ് ലൈന്‍, ചൈല്‍ഡ് ഹെല്പ് ലൈന്‍ തുടങ്ങിയ സേവനങ്ങള്‍ ഈ ആപ്പ് വഴി ലഭ്യമാകും.