ആദ്യമായി ജിമ്മിൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആദ്യമായി ജിമ്മിൽ പോകുന്നവർക്കുള്ള സംശയങ്ങളും അതിനുള്ള പ്രതിവിധികളും എന്തൊക്കെയെന്ന് നോക്കാം.

നിഹാരിക കെ.എസ്| Last Modified വ്യാഴം, 29 മെയ് 2025 (09:40 IST)
ജിമ്മിൽ പോകാൻ പലർക്കും പല കാരണങ്ങളാണ്. ചിലർക്ക് ശരീരഭാരം കുറയ്ക്കണം, ചിലർക്ക് തടി കൂട്ടണം, ചിലർക്ക് മസിൽ കൂട്ടണം, ആരോഗ്യം മെച്ചപ്പെടുത്തണം എന്നിങ്ങനെ പോകുന്നു കാരണങ്ങൾ. ജിമ്മിൽ പോകാൻ ആഗ്രഹിക്കുമ്പോഴും ചിലർക്കൊക്കെ പല പല സംശയങ്ങൾ ഉണ്ടാകും. ആദ്യമായി ജിമ്മിൽ പോകുന്നവർക്കുള്ള സംശയങ്ങളും അതിനുള്ള പ്രതിവിധികളും എന്തൊക്കെയെന്ന് നോക്കാം.

* ജിമ്മിലെ ട്രെയിനർക്ക് എത്രമാത്രം അറിവുണ്ടെന്ന് ചോദിച്ചറിയണം

* സർട്ടിഫൈഡ് ട്രെയിനർ ആണോ എന്ന് ആദ്യം മനസിലാക്കുക

* സ്വന്തം ശരീരത്തെ പറ്റിയും ജിമ്മിൽ പോകുന്നതിന്റെ ആവശ്യകതയെ പറ്റിയും ബോധവാനായിരിക്കണം

* ട്രെയിനർ പറയുന്നതിനനുസരിച്ചുള്ള വ്യായാമങ്ങളും ഭക്ഷണരീതിയും പിന്തുടരുക

* ശാരീരിക ബുദ്ധിമുട്ടുകൾ ട്രെയിനർ അറിയിക്കണം

* സ്വന്തമായി ടവലുകൾ, റണ്ണിങ് ഷൂസ്, ഗ്ലൗസ് എന്നിവ കയ്യിൽ കരുതുക

* ആദ്യ ആഴ്ചയിൽ ഒരു മണിക്കൂറിനുള്ളിൽ നിൽക്കുന്ന വർക്ഔട്ട് മതിയാകും

* ആദ്യത്തെ രണ്ടു മൂന്നു ദിവസം വാംഅപ് എക്സർസൈസുകൾ നിർബന്ധം

* നന്നായി വാംഅപ് ചെയ്തതിനു ശേഷം മാത്രമേ വർക്ക്ഔട്ട് തുടങ്ങാവൂ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :