മുഴുവന്‍ മുട്ടയും കഴിക്കുന്നത് നല്ലതാണോ

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 മെയ് 2024 (11:43 IST)
പ്രോട്ടീന്റെ പവര്‍ ഹൗസ് എന്നാണ് അറിയപ്പെടുന്നത്. ഇത് മുഴുവനും പ്രോട്ടീനാണ്. ഇത് മസില്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നു. അതേസമയം മുഴുവന്‍ മുട്ടകഴിച്ചാല്‍ അതില്‍ നിന്നും പ്രോട്ടീനൊപ്പം നല്ല കൊളസ്‌ട്രോളും പോഷകങ്ങളും ലഭിക്കും. മുട്ടയുടെ വെള്ളയില്‍ കലോറി കുറവാണ്. എന്നാല്‍ വിറ്റാമിന്‍ എ, ഡി, ഇ, ബി കോംപ്ലക്‌സ്, ആവശ്യ മിനറലുകള്‍ എന്നിവയെല്ലാം മുട്ടയുടെ മഞ്ഞയിലാണ് ഉള്ളത്. മുട്ടയുടെ വെള്ളയില്‍ ഒട്ടും തന്നെ കൊഴുപ്പ് ഇല്ല. മഞ്ഞയിലാണ് കൊഴുപ്പുള്ളത്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.

അതേസമയം രക്തത്തിലെ കൊളസ്‌ട്രോളിന്റെ ലെവല്‍ ഉയര്‍ത്തുകയും ചെയ്യും. പ്രോട്ടീനുവേണ്ടി മാത്രം മുട്ടയുടെ വെള്ളയെ ആശ്രയിക്കുകയാണെങ്കില്‍ ഇത് ചിലവുള്ള കാര്യമാണ്. എന്നാല്‍ മുഴുവന്‍ മുട്ട പ്രോട്ടീനൊപ്പം മികച്ച ആരോഗ്യത്തെയും വാഗ്ദാനം ചെയ്യുന്നു. അതേസമയം മുഴുവന്‍ മുട്ട നമുക്ക് ഇഷ്ടമുള്ള വിഭവങ്ങളായി കഴിക്കാം. മുട്ടയുടെ വെള്ള മാത്രം അത്തരത്തില്‍ പല രീതിയില്‍ കഴിക്കാന്‍ സാധിക്കില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :