സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 25 മാര്‍ച്ച് 2024 (11:18 IST)
പ്രോട്ടീനുവേണ്ടി കൂടുതല്‍ പേരും ആശ്രയിക്കുന്ന പ്രധാന ഭക്ഷണമാണ് മുട്ട. സാധാരണയായി ഒരു മുട്ടയില്‍ ആറുഗ്രാം പ്രോട്ടീനാണ് ഉള്ളത്. മുട്ടയും ചിക്കനും കഴിക്കാത്തവര്‍ക്ക് പ്രോട്ടീന്റെ കുറവുണ്ടാകും. എന്നാല്‍ ചില പച്ചക്കറികളില്‍ പ്രോട്ടീന്‍ ഉയര്‍ന്ന അളവില്‍ ഉണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് സോയാബീന്‍. 100 ഗ്രാം സോയാബീന്‍സില്‍ 36 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഇതില്‍ എല്ലാത്തരം അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു. അതേസമയം 100 ഗ്രാം പയറില്‍ 9ഗ്രാം പ്രോട്ടീന്‍ ഉണ്ട്. കൂടാതെ ഫൈബറും അയണും ധാരാളം അടങ്ങിയിരിക്കുന്നു.
മറ്റൊന്ന് നിലക്കടലയാണ്. 100ഗ്രാം നിലക്കടലയില്‍ 5.4 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. കൂടാതെ നിരവധി ആന്റിഓക്‌സിഡന്റും വിറ്റാമിനും അടങ്ങിയിരിക്കുന്നു. 100ഗ്രാം ബ്രോക്കോളിയില്‍ 2.8ഗ്രാം പ്രോട്ടീനും സ്‌പൈനാച്ചില്‍ 2.9ഗ്രാം പ്രോട്ടീനും ഉണ്ട്.