30 വയസ് കടക്കുന്ന പുരുഷന്‍‌മാര്‍ മാറ്റേണ്ട 5 ശീലങ്ങള്‍

തോൽ‌വി ചവിട്ട് പടിയാക്കാൻ പുരുഷന് 30 വരെ കാത്തിരിക്കണോ?

Last Updated: വെള്ളി, 22 ഫെബ്രുവരി 2019 (14:52 IST)
ഒരു വ്യക്തിയുടെ ജീവിതത്തിലെ സുപ്രധാന കാലഘട്ടം ആരംഭിക്കുന്നത് അയാളുടെ മുപ്പതുകളിലാണ്. ഈ പ്രായത്തില്‍ എടുക്കുന്ന തീരുമാനങ്ങൾക്കൊക്കെ ജീവിത്തിലുടനീളം നിർണ്ണായക സ്വാധീനമാണുളളത്. പുരുഷന്‍‌മാരെ സംബന്ധിച്ചിടത്തോളം നിർണ്ണായകം തന്നെയാണ് ഈ കാലഘട്ടം. എടുക്കുന്ന തീരുമാനങ്ങളിൽ പാളിച്ച പറ്റിയാൽ ജീവിതതിൽ ഉടനീളം ഖേദിക്കേണ്ടി വരും. ഭാവി സുരക്ഷിതവും, സുസ്ഥിരവുമാക്കാൻ ചില തെരെഞ്ഞടുപ്പുകൾ അത്യന്താപേക്ഷിതമാണ്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം കൂടുതൽ ഉത്തരവാദിത്തം അവർക്ക് ഏൽക്കേണ്ടി വരുന്നു. താഴെ പറയുന്ന ചില കാര്യങ്ങൾ ജീവിതത്തിൽ പാലിച്ചാൽ പുരുഷന്മാരുടെ ജീവിതം കൂടുതൽ ദൃഢവും സന്തോഷവും നിറഞ്ഞതായി മാറ്റാൻ സാധിക്കും.

1. പണത്തിന്റെ ഉപയോഗം നിയന്ത്രിക്കുക

വരവിൽ കൂടുതൽ ചെലവ് ഉണ്ടാവരുത് എന്നതാണ് ഏറ്റവും പരമപ്രധാനമായ കാര്യം. കിട്ടുന്ന പണം മുഴുവൻ ചെലവാക്കാതെ നാളേയ്ക്കുവേണ്ടി കരുതിവയ്ക്കുക.

2. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് കുറയ്ക്കുക

സമൂഹമാധ്യമങ്ങൾ വഴി സുഹൃത്തുക്കളെ നേടുന്നതിലുപരി ഏറെക്കാലം നിലനിൽക്കുന്ന സൗഹൃദങ്ങൾ കണ്ടെത്താൻ ശ്രമിക്കുക. അതുപോലേ പരമപ്രധാനമാണ് സമൂഹമധ്യമങ്ങളിൽ എന്ത് പോസ്റ്റ് ചെയ്യുന്നു എന്നുള്ളതും. നിങ്ങൾ ഷെയർ ചെയ്യുന്ന പോസ്റ്റുകളിലൂടെ ആളുകൾ നിങ്ങളെ അളക്കും. ഗുണത്തിലേറേ ദോഷമാവും ഇതു നിങ്ങൾക്കു ചെയ്യുക.

3. മുൻകാല പരാജയങ്ങളെക്കുറിച്ച് ഓർക്കാതിരിക്കുക

തോൽവികളിൽ നിന്നാണ് വിജയത്തിലേക്ക് മുന്നേറുന്നത്. പരാജയങ്ങളെക്കുറിച്ചോർത്ത് വിഷമിച്ചിരുന്നാൽ ജീവിതം എങ്ങുമെത്താതെ നിരാശയിൽ ചെന്ന് അവസാനിക്കും. അതിനാൽ പരാജയങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ ശ്രമിക്കണം.

4. ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക

കൊഴുപ്പും എണ്ണയും മധുരവും കൂടിയ ഭക്ഷണം പരമാവധി കുറയ്ക്കുക. ഇത് തടികൂട്ടും എന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് അമിതഭക്ഷണവും ഫാസ്റ്റ് ഫുഡും ഒഴിവാക്കുക.

5. ടാറ്റു പതിക്കുന്നത് ഒഴിവാക്കുക

ജീവിതത്തിലെ സുപ്രധാന കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ചില ശീലങ്ങൾ മാറ്റുക എന്നത് അനിവാര്യമായ കാര്യമാണ്. മുപ്പത് വയസിന് ശേഷം ടാറ്റു പതിക്കുന്നതുപോലെയുള്ള കാര്യങ്ങളിൽ ചില നിയന്ത്രണങ്ങള്‍ പാലിക്കേണ്ടിവരും. അത് ആരോഗ്യകരമായ ഒരു ജീവിതം നയിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :