ഈ രോഗലക്ഷണങ്ങള്‍ പുരുഷന്മാര്‍ അവഗണിക്കരുത്

  health , life style , symptoms , ആരോഗ്യം , പുരുഷന്മാര്‍ , രോഗങ്ങള്‍
Last Modified വെള്ളി, 22 ഫെബ്രുവരി 2019 (10:53 IST)
ചില ആരോഗ്യ പ്രശ്‌നങ്ങള്‍ പുരുഷന്മാര്‍ നിസാരമായി തള്ളിക്കളയുകയാണ് പതിവ്. അസ്വസ്ഥതകള്‍ ഉണ്ടെങ്കിലും ശ്രദ്ധിക്കാതെ നിസാരമെന്ന് പറഞ്ഞാകും ഇക്കാര്യങ്ങള്‍ തള്ളിക്കളയുക. ഈ രോഗങ്ങള്‍ ഒരു കാരണവശാലും അവഗണിക്കാന്‍ പാടില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.

ഉച്ചത്തിലുള്ള കൂര്‍ക്കം വലിയാണ് ഇതില്‍ പ്രധാനം. പലവിധ രോഗങ്ങളുടെ ലക്ഷണമോ സാധ്യതയോ ആകാം അമിതമായ കൂര്‍ക്കം വലി. ഹൃദ്രോഗം, ശ്വാസ കോശരോഗം എന്നീ രോഗങ്ങള്‍ ഉള്ളവരില്‍ കൂര്‍ക്കംവലി ശക്തമാണ്. രക്തസമ്മര്‍ദ്ദം, ക്രമരഹിതമായ ഹൃദയസ്‌പന്ദനം എന്നീ രോഗങ്ങളുടെ ലക്ഷണം കൂടിയാണിത്.

മൂത്ര തടസവും അമിതമായ മൂത്രമൊഴിക്കലും ഭൂരിഭാഗം പുരുഷന്മാരും നിസാരമായി കാണുണ്ട്. ഇത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം, മൂത്രത്തില്‍ പഴുപ്പ്, പ്രോസ്റ്റേറ്റ് കാന്‍സര്‍ എനിവയുടെ ലക്ഷണമാകാം.

പതിവായുള്ള ശക്തമായ ചുമയും ശ്രദ്ധിക്കേണ്ട കാര്യമാണ്. ശ്വാസകോശത്തിലെ അണുബാധ, ബ്രോങ്കൈറ്റിസ് എന്നിവയുടെ ലക്ഷണമാണ് വിട്ടുമാറാത്ത ചുമ. ഇങ്ങനെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിസാരമായി കാണാതെ വൈദ്യ സഹായം തേടണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :