എന്താണ് സോറിയാസിസ്? ഇത് പകരുമോ?

എന്താണ് സോറിയാസിസ്? ഇത് പകരുമോ?

Rijisha M.| Last Modified ചൊവ്വ, 27 നവം‌ബര്‍ 2018 (15:14 IST)
എന്താണ് സോറിയാസിസ്? പലർക്കും രോഗത്തിന്റെ പേര് കേട്ട് നല്ല പരിചയം കാണും. പ്രധാനമായും ശരീരത്തിലെ തൊലിപ്പുറത്ത് ബാധിക്കുന്ന രോഗമാണ് സോറിയാസിസ്. തൊലി അസാധാരണമായ രീതിയില്‍ കട്ടി വയ്ക്കുന്ന അവസ്ഥയാണ് സോറിയാസിസില്‍ ഉണ്ടാകുന്നത്.

പലപ്പോഴും ജീവിതരീതി ഈ അസുഖത്തിന് കാരണമാകാരുണ്ടെങ്കിലും ഇത് പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ടോ പ്രതിരോധശേഷിയിലുണ്ടാകുന്ന വ്യതിയാനങ്ങളാലോസംഭവിച്ചേക്കാം.

സോറിയാസിസ് പകരുമോ എന്ന ഭയം അധികപേർക്കും ഉള്ള ഒരു സംശയമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള രോഗമുള്ളവരെ ഒറ്റപ്പെടുത്തുന്നതും പതിവാണ്.

അതുകൊണ്ടുതന്നെ അറിഞ്ഞോളൂ, ഈ രോഗം ഒരിക്കലും പകരുന്നതല്ല. ഇത് മരുന്നുകൾകൊണ്ടും ജീവിത രീതിയിൽ വരുത്തുന്ന മാറ്റങ്ങൾകൊണ്ടും നിയന്ത്രിക്കാൻ മാത്രമേ കഴിയൂ.

ലോകത്ത് ഏകദേശം മൂന്ന് ശതമാനത്തോളം ജനങ്ങള്‍ സോറിയാസിസിനാല്‍ ബുദ്ധിമുട്ടുന്നവരാണ്. പൂര്‍ണ്ണമായി ഭേദപ്പെടുത്താനാകില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രശ്‌നം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :