അനുബന്ധ വാര്‍ത്തകള്‍
- India vs England Test Series: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നാളെ മുതല്‍; അറിയേണ്ടതെല്ലാം
- അമല്‍ നീരദ് ജീവതത്തിലേക്ക് എത്തുന്നത് ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം, ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു; നടി ജ്യോതിര്‍മയിയുടെ ജീവിതം
- M.Swaraj: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എം.സ്വരാജ് മത്സരിക്കും; പരിഗണിക്കുന്നത് എറണാകുളത്ത്
- 'അയോധ്യയിലേത് ബിജെപിയുടെ രാഷ്ട്രീയ രാമന്' നടി ഉര്‍വശി ഇങ്ങനെ പറഞ്ഞോ? ഇതാണ് യാഥാര്‍ഥ്യം
- Diabetes: പ്രമേഹമുള്ളവര്‍ ഇടയ്ക്കിടെ ഭക്ഷണം കഴിക്കണോ?
കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറവും മടക്കുകളും; നിസാരമായി കാണരുത്
രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമായി കൂടുമ്പോള്‍ ഇങ്ങനെയൊരു മാറ്റം ശരീരത്തില്‍ കാണിക്കും
നിങ്ങളുടെ സാധാരണ ചര്‍മ നിറത്തില്‍ നിന്ന് വ്യത്യസ്തമായി കഴുത്തില്‍ കറുപ്പ് നിറം കാണുന്നുണ്ടോ? അതിനെ എന്തെങ്കിലും ചര്‍മ പ്രശ്നമായി മാത്രം കണ്ട് തള്ളിക്കളയരുത്. കഴുത്തില്‍ മടക്കുകളും അസാധാരണമായ വിധം കറുപ്പ് നിറവും വരുന്നതിനെ പറയുന്ന പേര് അകാന്തോസിസ് നിഗ്രിക്കന്‍സ് എന്നാണ്. ഇത് മാരകമായ പല ആരോഗ്യപ്രശ്നങ്ങളുടെയും സൂചനയാണ്.
രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമായി കൂടുമ്പോള്‍ ഇങ്ങനെയൊരു മാറ്റം ശരീരത്തില്‍ കാണിക്കും. അതായത് കഴുത്തില്‍ അസാധാരണമായ കറുപ്പ് നിറം ഉള്ളത് പ്രമേഹത്തിന്റെ ലക്ഷണമാകാം.
അമിത വണ്ണം ഉള്ളവരിലും കഴുത്തില്‍ കറുപ്പ് നിറം കാണാന്‍. ശരീരത്തില്‍ കൊഴുപ്പ് കൂടുന്നതിന്റെ സൂചനയാണ് കഴുത്തിലെ കറുപ്പ് നിറം. ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നതിന്റെ ലക്ഷണമാണ് ഇത്. ശരീരത്തിനു ആവശ്യമായ വ്യായാമം നിങ്ങള്‍ ചെയ്യുന്നില്ല എന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. കഴുത്തില്‍ കറുപ്പ് നിറമുള്ളവര്‍ തുടര്‍ച്ചയായി വ്യായാമം ചെയ്ത് തടി കുറച്ച് നോക്കൂ. കഴുത്തിലെ കറുപ്പ് നിറം അപ്രത്യക്ഷമാകുന്നത് കാണാം.
വയര്‍, കരള്‍ എന്നിവയിലുണ്ടാകുന്ന അര്‍ബുദത്തിന്റെ സൂചനയായും ചിലരില്‍ കഴുത്തിലെ കറുപ്പ് നിറം കാണാം. അതായത് കഴുത്തില്‍ അസാധാരണമായി കറുപ്പ് നിറം കണ്ടാല്‍ ഡോക്ടറെ സമീപിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
അടുത്ത ലേഖനം