അനുബന്ധ വാര്‍ത്തകള്‍
- Rohit Sharma: രണ്ട് ഡക്കിന് ഒരു സെഞ്ചുറി ! ചിന്നസ്വാമിയില്‍ രോഹിത്തിന്റെ വക പെരിയ വെടിക്കെട്ട്; അഫ്ഗാന് ജയിക്കാന്‍ 213 റണ്‍സ്
- കല്യാണം കൂടാന്‍ വിദേശത്തു നിന്ന് വന്ന ചേച്ചിയെ അമ്പലത്തില്‍ കയറ്റിയില്ല, താലികെട്ട് കണ്ടത് വീഡിയോ കോളില്‍; സുരേഷ് ഗോപിയുടെ മകളുടെ വിവാഹം കാരണം ബുദ്ധിമുട്ടുണ്ടായെന്ന് ആരോപണം
- ശരീരത്തിൽ വിറ്റാമിൻ എ കുറഞ്ഞാൽ എങ്ങനെ തിരിച്ചറിയാം?
- Sanju Samson: രോഹിത് സഞ്ജുവെന്ന് പറഞ്ഞതും ഗാലറിയില്‍ നിന്ന് ആരവം; പക്ഷേ എല്ലാം തുലച്ചു !
- Reproductive Health: പുരുഷന്മാര് തങ്ങളുടെ പ്രത്യുല്പാദന ശേഷി നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കണം
സൂര്യപ്രകാശം ഏല്‍ക്കാതെയുള്ള ജോലിയാണോ, കാത്തിരിക്കുന്നത് നിരവധി രോഗങ്ങള്‍
ഈ അടുത്തകാലത്താണ് വൈറ്റമിന്‍ ഡിയെകുറിച്ച് ആളുകള്‍ ചര്‍ച്ചചെയ്യാന്‍ തുടങ്ങിയത്. കൂടുതല്‍ പേരും അറിഞ്ഞ് തുടങ്ങുന്നതും ഇപ്പോള്‍ തന്നെ. വൈറ്റമിന്‍ ഡി പൊതുവേ സൂര്യപ്രകാശ വൈറ്റമിന്‍ എന്നാണ് അറിയപ്പെടുന്നത്. ഇത് സാധാരയായി സൂര്യപ്രകാശം കാരണം ചര്‍മത്തില്‍ ഉല്‍പാദിപ്പിക്കുകയും ഭക്ഷണത്തിലൂടെ ലഭിക്കുകയുമാണ് ചെയ്യുന്നത്. കൂടാതെ വൈറ്റമിന്‍ ഡി സപ്ലിമെന്റുകളും ഇപ്പോള്‍ ലഭ്യമാണ്. സൂര്യപ്രകാശം ഏല്‍ക്കാത്തതുകാരണം സ്ത്രീകള്‍ക്കാണ് കൂടുതല്‍ വൈറ്റമിന്‍ ഡിയുടെ കുറവ് ഉണ്ടാകാന്‍ സാധ്യതയുള്ളത്. വൈറ്റമിന്‍ ഡിയുടെ കുറവുമൂലം ഏകദേശം എല്ലാ രോഗങ്ങളും വരാനുള്ള സാധ്യതയുണ്ട്. പ്രതിരോധ ശേഷി കുറയുക, ഓര്‍മക്കുറവ്, വിഷാദം, ഉതകണ്ഠ, പെട്ടെന്നുള്ള അണുബാധ തുടങ്ങി നിരവധിയാണ് രോഗങ്ങള്‍.
വൈറ്റമിന്‍ കുറവുള്ള സ്ത്രീകളെക്കാള്‍ ഇത് കൂടുതലുള്ള സ്ത്രീകളില്‍ ഗര്‍ഭധാരണം വേഗത്തില്‍ നടക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ഐവിഎഫിലൂടെ ഗര്‍ഭധാനണത്തിനും ഈ വൈറ്റമിന്‍ കൂടുതലുള്ള സ്ത്രീകളില്‍ പെട്ടെന്ന് വിജയം കാണുമെന്നും പറയുന്നു.