Sanju Samson: രോഹിത് സഞ്ജുവെന്ന് പറഞ്ഞതും ഗാലറിയില്‍ നിന്ന് ആരവം; പക്ഷേ എല്ലാം തുലച്ചു !
അഞ്ചാം ഓവറിലെ മൂന്നാം പന്തിലാണ് സഞ്ജു പുറത്തായത്
Rohit Sharma and Sanju Samson
Sanju Samson: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിട്ടും ആരാധകരെ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. ബാറ്റ് ചെയ്യാനെത്തി നേരിട്ട ആദ്യ പന്തില്‍ തന്നെ സഞ്ജു പുറത്തായി. ഫരീദ് അഹമ്മദിന്റെ പന്തില്‍ മുഹമ്മദ് നബിക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്.
അഞ്ചാം ഓവറിലെ മൂന്നാം പന്തിലാണ് സഞ്ജു പുറത്തായത്. ഇന്ത്യ 21-3 എന്ന നിലയില്‍ തകര്‍ന്നു നില്‍ക്കുമ്പോഴാണ് സഞ്ജു ക്രീസിലെത്തിയത്. ക്ഷമയോടെ കളിച്ച് മികച്ചൊരു ഇന്നിങ്‌സ് കാഴ്ചവെയ്ക്കാനുള്ള അവസരം സഞ്ജുവിന് ഉണ്ടായിരുന്നു. ഫരീദ് അഹമ്മദിന്റെ ഷോര്‍ട്ട് ബോളില്‍ അനാവശ്യമായി ബാറ്റ് വയ്ക്കാന്‍ ശ്രമിച്ച സഞ്ജു ടോപ് എഡ്ജില്‍ വീഴുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തു പോകുകയായിരുന്ന പന്ത് കളിക്കാന്‍ നോക്കിയതാണ് സഞ്ജുവിന് വിനയായത്.
അതേസമയം ജിതേഷ് ശര്‍മയ്ക്ക് പകരം സഞ്ജുവാണ് ടീമിലെന്ന് നായകന്‍ രോഹിത് ശര്‍മ പ്രഖ്യാപിച്ച സമയത്ത് ഗാലറിയില്‍ നിന്ന് വന്‍ ആരവമാണ് ഉയര്‍ന്നത്. സഞ്ജുവാണ് വിക്കറ്റ് കീപ്പര്‍ എന്നറിഞ്ഞപ്പോള്‍ ആരാധകര്‍ തുള്ളിച്ചാടി. സഞ്ജുവിന്റെ പേര് പറഞ്ഞ ശേഷം ഗാലറിയില്‍ നിന്നുള്ള ആരവം കേട്ട് നായകന്‍ രോഹിത്തും ചിരിച്ചു. പക്ഷേ ആരാധകരുടെ പിന്തുണയ്ക്ക് മികച്ച ഇന്നിങ്‌സിലൂടെ മറുപടി നല്‍കുന്നതില്‍ സഞ്ജു പരാജയപ്പെട്ടു.Look how's crowd reacted when Rohit sharma announced that Sanju Samson is playing
— Kattar_Fan_RajasthanRoyals (@HrithikRoars) January 17, 2024
Thats why everyone is jealous of him
Sanju fan following is huge #Sanju #SanjuSamson #INDvsAFG #IndianCricket pic.twitter.com/6E1I1b9NjZ