സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 23 ജൂലൈ 2024 (16:14 IST)
സാധാരണയായി പാലുല്‍പന്നങ്ങളില്‍ നിന്നാണ് കാല്‍സ്യം ലഭിക്കുന്നത്. എന്നാല്‍ പാലുല്‍പന്നങ്ങള്‍ കഴിക്കാത്തവര്‍ക്കും സസ്യാഹാരികള്‍ക്കും ഇത്തരത്തില്‍ കാല്‍സ്യം ലഭിക്കാതെ വരുകയും ശരീരത്തില്‍ കാല്‍സ്യത്തിന്റെ കുറവ് ഉണ്ടാകുകയും ചെയ്യും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ഇത് പരിഹരിക്കാന്‍ സഹായിക്കും. ഇതില്‍ പ്രധാനപ്പെട്ടതാണ് ബീന്‍സും പയറും. ഇവ സാലഡായോ സൂപ്പായോ ഉണ്ടാക്കി കഴിക്കാം. മറ്റൊന്ന് ടൊഫു ആണ്. ഇതില്‍ സംസ്‌കരിച്ച കാല്‍സ്യം ധാരാളം ഉണ്ട്.
സസ്യങ്ങളില്‍ നിന്നെടുക്കുന്ന വിവിധ തരം പാലുകളില്‍ ധാരാളം കാല്‍സ്യം ഉണ്ട്. സോയ, ബദാം, ഓട്‌സ്, ഇവയില്‍ നിന്നൊക്കെ എടുക്കുന്ന പാലില്‍ ധാരാളം കാല്‍സ്യം ഉണ്ട്. മറ്റൊന്ന് ഇലക്കറികളാണ്. ബാദാം കുതിര്‍ത്ത് കഴിച്ചാല്‍ ധാരാളം കാല്‍സ്യം ലഭിക്കും.