ഈ പച്ചക്കറികള്‍ കഴിച്ച് മസില്‍ പെരുപ്പിക്കാം!

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2024 (18:55 IST)
ബോഡി ബില്‍ഡിങ് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ വേണ്ടത് വെജിറ്റബിള്‍ ഭക്ഷണങ്ങളാണ്. ശരീരത്തിനുവേണ്ട നിരവധി വിറ്റാമിനുകളും പോഷകങ്ങളും ഇതിലൂടെ ലഭിക്കും. ഇതില്‍ പ്രധാനപ്പെട്ട ഭക്ഷണമാണ് ഇലക്കറികളാണ്. ചീര, ബ്രോക്കോളി തുടങ്ങിയവയില്‍ ധാരാളം മിനറലുകളും വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ഉണ്ട്. ഇത് മസില്‍ വളരാനും മുഴുവന്‍ ആരോഗ്യത്തിനും സഹായിക്കും.

മറ്റൊന്ന് പയറുവര്‍ഗങ്ങളാണ്. ഇത് ഇന്‍സുലിന്റെ പ്രതികരണം വര്‍ധിപ്പിക്കുകയും കുടലുകളുടെ ചലനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇങ്ങനെ മസിലുണ്ടാകാന്‍ സഹായിക്കുന്നു. ടൊഫുവില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഗ്രീന്‍ യോഗര്‍ട്ടിലും ധാരാളം പ്രോട്ടീന്‍ ഉണ്ട്. കൂടാതെ ഇതില്‍ പ്രോബയോട്ടിക്കും ഉണ്ട്. ഇത് കുടലുകളുടെ ആരോഗ്യത്തിന് സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :