വെള്ളം കുടിക്കുന്നത് നല്ലതാണ്, പക്ഷേ ഇങ്ങനെ കുടിക്കരുത് !

കൃത്യമായ ഇടവേളകളില്‍ ആയിരിക്കണം വെള്ളം കുടിക്കേണ്ടത്

Water, Drinking, Unhealthy Water Drinking, Do not drink water like this, Health News, Webdunia Malayalam
Drinking Water
രേണുക വേണു| Last Modified വെള്ളി, 2 ഫെബ്രുവരി 2024 (11:28 IST)

ഒരു ദിവസം ചുരുങ്ങിയത് രണ്ട് ലിറ്റര്‍ എങ്കിലും വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതേസമയം തോന്നിയ പോലെ വെള്ളം കുടിക്കുന്നത് അത്ര നല്ല കാര്യമല്ല. ഒറ്റയടിക്ക് ധാരാളം വെള്ളം കുടിക്കുന്ന ശീലം പലര്‍ക്കും ഉണ്ട്. ഈ വെള്ളം കുടി കൊണ്ട് നിങ്ങളുടെ ശരീരത്തിനു യാതൊരു ഗുണവും ലഭിക്കുന്നില്ല.

കൃത്യമായ ഇടവേളകളില്‍ ആയിരിക്കണം വെള്ളം കുടിക്കേണ്ടത്. അപ്പോഴും ഒരു ലിറ്റര്‍ വെള്ളമൊക്കെ തുടര്‍ച്ചയായി കുടിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും. അമിതമായ അളവില്‍ വെള്ളം അകത്തേക്ക് എത്തുന്നത് കിഡ്‌നിയുടെ ജോലിഭാരം വര്‍ധിപ്പിക്കും. അതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ ഒന്നോ രണ്ടോ ഗ്ലാസ് വീതം വെള്ളം കുടിക്കുന്നതാണ് ശരീരത്തിനു ഏറ്റവും നല്ലത്. കഠിനമായ വ്യായമത്തിനും കായിക വിനോദങ്ങള്‍ക്കും ശേഷം വലിയ തോതില്‍ വെള്ളം തുടര്‍ച്ചയായി കുടിക്കുന്ന ശീലം പൊതുവെ യുവാക്കള്‍ക്കുണ്ട്. ഇത് അവസാനിപ്പിക്കുന്നതാണ് ശരീരത്തിനു നല്ലത്.

വെള്ളം കുടിക്കുന്നത് അമിതമായാല്‍, അത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. പൊട്ടാസ്യം, സോഡിയം, മഗ്‌നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ കിഡ്‌നി തൊട്ട് ഹൃദയം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു. നിങ്ങള്‍ പരിധിയില്‍ കൂടുതല്‍ വെള്ളം കുടിക്കുകയാണെങ്കില്‍, ശരീരത്തെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ സഹായിക്കുന്ന ഈ ഇലക്ട്രോലൈറ്റുകള്‍ രക്തത്തില്‍ നിന്ന് ഇല്ലാതാക്കുവാന്‍ തുടങ്ങും.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :