സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 23 ഡിസംബര്‍ 2023 (20:33 IST)
മോശം ജീവിതശൈലിയുടെ പ്രതിഫലമാണ് അസിഡിറ്റി. ഇന്ന് പലരും ഇതിന്റെ ഇരയാണ്. ആമാശയത്തിലെ അധികമായ ആസിഡ് ഉല്‍പാദനമാണ് ഇതിന് കാരണം. എണ്ണയിലുള്ള ഭക്ഷണം കൂടുതലായി കഴിച്ചതിനുശേഷമായിരിക്കും ചിലര്‍ക്ക് ഇത് അനുഭവപ്പെടുന്നത്. ചിലകാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ അസിഡിറ്റി ഒഴിവാക്കാം.
പ്രധാനമായും ഭക്ഷണം കഴിച്ചശേഷം ഉടന്‍ കിടക്കുകയോ ഉറങ്ങുകയോ ചെയ്യരുത്. കൂടാതെ അമിതമായി ആഹാരം കഴിക്കരുത്. കൂടുതല്‍ പ്രോട്ടീനും ഫാറ്റും കഴിച്ചാല്‍ അസിഡിറ്റി ഉണ്ടാക്കും. സമയത്തിന് ആഹാരം കഴിച്ചില്ലെങ്കിലും അസിഡിറ്റിക്ക് കാരണമാകും. അതേസമയം പുകവലിയും പാടില്ല.