സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 14 ഡിസംബര്‍ 2024 (21:58 IST)
ആരോഗ്യപരമായി ഒരുപാട് ഗുണങ്ങള്‍ മഞ്ഞളിന് ഉണ്ടെങ്കിലും അമിതമായാല്‍ ഏതൊരു വസ്തുവും ദോഷം ചെയ്യും എന്നതുപോലെ മഞ്ഞളിന്റെ ദോഷങ്ങളും നിങ്ങള്‍ക്കുണ്ടാകും. എന്തൊക്കെയാണ് മഞ്ഞളമിതമായി ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന ദോഷങ്ങള്‍ എന്ന് നോക്കാം. മഞ്ഞള്‍ അമിതമായി കഴിക്കുന്നത് വയറിന്റെ ആരോഗ്യത്തെ അവതാളത്തില്‍ ആക്കും.
വയറുവേദന, ആസിഡ് റിഫ്‌ലക്‌സ്, വയറിളക്കം, മലബന്ധം എന്നിവയ്‌ക്കൊക്കെ അമിതമായ മഞ്ഞള്‍ ഉപയോഗം കാരണമായേക്കാം. അതുപോലെതന്നെ അമിതമായി മഞ്ഞള്‍ ഉപയോഗിക്കുന്നത് ചിലരില്‍ തലകറക്കവും തലചുറ്റിലും ഒക്കെ ഉണ്ടാകാന്‍ കാരണമാകും