1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. this juice is a good choice for morning drink

രാവിലെ എഴുന്നേറ്റ ഉടനെ ഈ പാനിയം കുടിക്കൂ, ആരോഗ്യവും സൗന്ദര്യവും ഒരുപോലെ സംരക്ഷിക്കാം !

വാർത്ത
രാവിലെ എഴുന്നേറ്റാൽ ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ചാണ് മിക്കവരും ദിവസം ആരംഭിക്കാറുള്ളത്. ഉപേക്ഷിക്കാനാവാത്ത ഒരു ശീലമാണ് ഇത് പലർക്കും. എന്നാൽ നമുക് ഈ ശീലത്തിൽ ഒരൽപം മാറ്റം വരുത്തിയാലോ? ജീവിതത്തിൽ അതിന്റെ ഗുണകരമായ മാറ്റങ്ങൾ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നമുക്ക് മനസ്സിലാവും.
 
നമുക്ക് സുപരിചിതമായ നാരങ്ങാ വെള്ളമാണ് ബെഡ്കോഫിക്ക് പകരമായി കുടിക്കാവുന്ന ആ ഔഷധ പാനിയം. എന്നാൽ ചെറിയ ഒരു വ്യത്യാസമുണ്ട് തണുത്ത നാരങ്ങവെള്ളമല്ല ചെറു ചുടുള്ള നാരങ്ങാവെള്ളമാണ് കുടിക്കേണ്ടത്. ഇതിൽ ഉപ്പോ പഞ്ചസാരയോ ചേർക്കാതിരിക്കുന്നതാണ് നല്ലത്.
 
ഈ പാനിയം ദിവസത്തിന്റെ ആരംഭത്തിൽ വെറും വയറ്റിൽ കുടിച്ചാൽ ദിവസം മുഴുവനും ഉൻ‌മേഷവും ഊർജ്ജവും നിലനിൽക്കും എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സീ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും.
 
ശരീരത്തിലെ അമിതമായ കൊഴുപ്പ് പുറംതള്ളാനും ഈ പാനിയം സഹായിക്കും. ദഹനപരമായ പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം കൂടിയാണ് ചെറുചൂടുള്ള നാരങ്ങാ വെള്ളം. ചർമ സംരക്ഷണത്തിനും സൌന്ദര്യ സംരക്ഷണത്തിനും ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ഉത്തമമാണ്. വിയർപ്പിന്റെ ദുർഗന്ധം അകറ്റാനും. ഇത് ശീലമാക്കുന്നതിലൂടെ സാധിക്കും.  
About Writer
വെബ്‌ദുനിയ ലേഖകൻ
അടുത്ത ലേഖനം
വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കൂ; ഗുണങ്ങൾ പലതാണ്!!