മൂന്ന് മാസം, പ്രായമായ കുഞ്ഞിന്റെ മൃതദേഹം ഫ്രീസറിനുള്ളിൽ, മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 4 ജനുവരി 2020 (16:30 IST)
ഡാലസ്: മൂന്ന് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ഫ്രീസറിൽനിന്നും കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഡാലസിലാണ് സംഭവം. സൗത്ത് ഈസ്റ്റ് ലങ്കാസ്റ്റർ റോഡിലുള്ള മോട്ടലിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം ഫ്രീസറിൽനിന്നും കണ്ടെത്തിയത്.

ഔർടൂറോ എസ്‌പിനോസൊ, ഫെലിസാ വാസ്ക്വസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. കുട്ടിയുടെ മരണകാരണം വ്യക്തമായിട്ടില്ല എന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ മരണവിവരം അധികൃതരിൽ നിന്നും മറച്ചുവച്ചതിനും, മൃതദേഹത്തോട് അനാദരവ് കാട്ടിയതിനുമാണ് നിലവിൽ മാതാപിതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കുഞ്ഞിന്റേത് കൊലപാതകമെന്ന് തെളിഞ്ഞാൽ. കൂടുതൽ വകുപ്പുകൾ മാതാപിതാക്കൾക്കെതിരെ ചുമത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :