ദിവസവും മുട്ട കഴിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

രേണുക വേണു| Last Modified ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (13:17 IST)

മുട്ട ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. ദിവസത്തില്‍ ഒരു മുട്ടയെങ്കിലും കഴിക്കുന്നവരായിരിക്കും നമ്മളില്‍ ഭൂരിഭാഗം പേരും. മുട്ട പുഴുങ്ങിയോ ഓംലറ്റ് ആയോ അതുമല്ലെങ്കില്‍ ബുള്‍സ്‌ഐ ആയോ നമ്മള്‍ കഴിക്കും. വൈറ്റമിനും പ്രോട്ടീനും ഏറെ അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥം കൂടിയാണ് മുട്ട. എന്നാല്‍, മുട്ട കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

മുട്ടയുടെ മഞ്ഞക്കരുവില്‍ മാത്രം 180-300 മില്ലിഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. പ്രതിദിനം 300 മില്ലിഗ്രാം കൊളസ്‌ട്രോള്‍ മാത്രമേ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവൂ. അതുകൊണ്ട് മുട്ടയുടെ മഞ്ഞക്കരു അധികം കഴിച്ചാല്‍ ഒരു ദിവസം വേണ്ട കൊളസ്‌ട്രോളിന്റെ അളവിനേക്കാള്‍ കൂടുതല്‍ ആകും അത്. മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കുന്നത് ആരോഗ്യകരമായ കാര്യമാണ്. അപ്പോഴും മുട്ട കഴിക്കുന്നതിനു കൃത്യമായ അളവ് വയ്ക്കണം. ഹൃദ്രോഗമോ എല്‍ഡിഎല്‍ കൊളസ്‌ട്രോളോ ഉള്ള ആളുകള്‍ ആഴ്ചയില്‍ മൂന്നില്‍ അധികം മുട്ട കഴിക്കാതിരിക്കുകയാണ് നല്ലത്.

കുട്ടികള്‍ക്ക് ദിവസവും ഒരു മുട്ട കഴിക്കാവുന്നതാണ്. മഞ്ഞക്കരു ഒഴിവാക്കുന്നതാണ് നല്ലത്. സംസ്‌കരിച്ച ഇറച്ചി, മൈദ, പഞ്ചസാര കൂടുതലുള്ള ഭക്ഷണസാധനങ്ങള്‍, ട്രാന്‍സ് ഫാറ്റ് അടങ്ങിയ സംസ്‌കരിച്ച ഭക്ഷണം തുടങ്ങിയവയ്‌ക്കൊപ്പം മുട്ട ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

പ്രമേഹ രോഗികളുടെ കാഴ്ചയെ സാരമായി ബാധിക്കുന്ന ഡയബറ്റിക് ...

പ്രമേഹ രോഗികളുടെ കാഴ്ചയെ സാരമായി ബാധിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി; രോഗനിര്‍ണയവും ബോധവത്കരണവും അനിവാര്യം
കാഴ്ച ശക്തി കുറയുന്നതിനോ, ചിലപ്പോള്‍ പൂര്‍ണ്ണമായ അന്ധതയ്ക്കോ ഇത് കാരണമാകുന്നു. ...

സ്‌ട്രെസ് നിങ്ങളുടെ പ്രതിരോധ ശേഷിയെ ബാധിക്കും, പെരുമാറ്റ ...

സ്‌ട്രെസ് നിങ്ങളുടെ പ്രതിരോധ ശേഷിയെ ബാധിക്കും, പെരുമാറ്റ വൈകല്യത്തിനും കാരണമാകും
ഇന്ന് എവിടെ നോക്കിയാലും കേള്‍ക്കുന്ന ഒരു വാക്കാണ് സ്ട്രസ്സ്. പല രീതിയിലും സ്ട്രസ്സ് ...

ഭക്ഷണത്തില്‍ ചേര്‍ക്കുന്ന മഞ്ഞളിനു ഇത്രയും ഗുണങ്ങളോ?

ഭക്ഷണത്തില്‍ ചേര്‍ക്കുന്ന മഞ്ഞളിനു ഇത്രയും ഗുണങ്ങളോ?
ശരീരത്തില്‍ ദോഷകരമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള രോഗാണുക്കളെ ചെറുക്കാന്‍ കുര്‍ക്കുമിന്‍ ...

പുകവലിയും സ്ത്രീ ആരോഗ്യവും

പുകവലിയും സ്ത്രീ ആരോഗ്യവും
ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഘടകമാണ് പുകയില.

രണ്ടെണ്ണം അടിച്ചാല്‍ അപ്പോഴേക്കും വരും ഹാങ് ഓവര്‍ !

രണ്ടെണ്ണം അടിച്ചാല്‍ അപ്പോഴേക്കും വരും ഹാങ് ഓവര്‍ !
അമിത മദ്യപാനമാണ് പല പ്രശ്നങ്ങള്‍ക്കും കാരണം