അനുബന്ധ വാര്‍ത്തകള്‍
- ഈ പ്രശ്നമുള്ളവര്‍ രാത്രി ഒരു കാരണവശാലും നേരംവൈകി ഉറങ്ങരുത് !
- രാജ്യത്തെ 25 ശതമാനത്തോളം യുവതികള്‍ക്കും പൊണ്ണത്തടി, പക്ഷെ കണ്ടാല്‍ പറയില്ല!
- National Childhood Obesity Awareness Month 2023: ഗര്‍ഭകാലത്തെ മാതാവിന്റെ തെറ്റായ ഭക്ഷണ രീതി കുട്ടികളെ അമിതവണ്ണക്കാരാക്കും!
- മുട്ട എത്ര സമയം വേവിക്കാറുണ്ട്? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
- നിങ്ങള്‍ പ്രമേഹ രോഗിയാണോ? ഹൃദയാഘാതത്തെ പേടിക്കണം
ചപ്പാത്തി കഴിച്ചാല്‍ തടി കുറയുമോ? യാഥാര്‍ഥ്യം ഇതാണ്
ചോറ് മുഴുവനായി ഉപേക്ഷിച്ച് ചപ്പാത്തിയിലേക്ക് മാറിയാലും വണ്ണം കുറയില്ല എന്നതാണ് സത്യം
മാറിയ കാലത്ത് ശരീരസംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. അമിതവണ്ണം ഒഴിവാക്കാന്‍ പലരും പറയുന്ന ഒരു ടിപ് ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ അരിഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നതാണ്. രാത്രിയില്‍ ചോറിന് പകരം ചപ്പാത്തി കഴിക്കുന്നവരും അനവധിയാണ്. എന്നാല്‍ തടി കുറയ്ക്കാന്‍ ചോറ് ഉപേക്ഷിച്ചുകൊണ്ട് ചാപ്പാത്തി കഴിച്ചത് കൊണ്ട് കാര്യമുണ്ടോ? ഇക്കാര്യങ്ങളെ പറ്റി അറിയാം
ചോറ് മുഴുവനായി ഉപേക്ഷിച്ച് ചപ്പാത്തിയിലേക്ക് മാറിയാലും വണ്ണം കുറയില്ല എന്നതാണ് സത്യം. കാരണം ചോറിലും ചപ്പാത്തിയിലും ഉള്ളത് കാര്‍ബോ ഹൈഡ്രേറ്റ് തന്നെയാണ്. ചോറ് ഉപേക്ഷിച്ച് നാലോ അഞ്ചോ ചപ്പാത്തികള്‍ കഴിക്കുന്നവരാണെങ്കില്‍ ചോറ് കഴിക്കുന്നതിന് തുല്യമായ ഫലം തന്നെയാണ് അത് നല്‍കുക. ധാരാളം കലോറി അടങ്ങിയ ഭക്ഷണങ്ങളാണ് ഇവ രണ്ടും. മധുരവും ഉപ്പുമാണ് വണ്ണം കുറയ്‌ക്കേണ്ടവര്‍ ഏറ്റവും ആദ്യം കുറയ്‌ക്കേണ്ട കാര്യങ്ങള്‍. ഉപ്പ് ജലാംശം വലിച്ചെടുക്കുകയും നീര്‍ക്കെട്ടുകള്‍ക്ക് കാരണമാകുകയും ചെയ്യും. മദ്യപാനവും അമിതവണ്ണമുള്ളവര്‍ ഉപേക്ഷിക്കേണ്ട ശീലമാണ്.