അനുബന്ധ വാര്‍ത്തകള്‍
- മെലിഞ്ഞവർക്ക് ഏത് തരം ഡ്രസ്സ് ആണ് ചേരുക?
- കറുപ്പ് സാരിക്ക് മാച്ച് ബ്ലൗസ് വേണോ?
- സാരി ഉടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- സുവര്‍ണ ക്ഷേത്രത്തിന് മുന്നില്‍ യോഗ ചെയ്ത ഇന്‍ഫ്ളുവന്‍സറായ യുവതിക്ക് വധഭീഷണി, പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി
- നെഞ്ചിനു താഴെയും വയറിനു മുകളിലും വേദന ഉണ്ടാകുന്നത് എന്തുകൊണ്ട്? ഇക്കാര്യങ്ങള്‍ അറിയണം
കുഞ്ഞുടുപ്പുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നവജാത ശിശുക്കളുടെ ചർമ്മം പ്രത്യേകിച്ച് സെൻസിറ്റീവ് ആണ്.
ഭംഗി മാത്രം നോക്കി ഒരിക്കലും കുട്ടികൾക്ക് വസ്ത്രങ്ങൾ വാങ്ങരുത്. ധരിക്കുമ്പോഴുള്ള കംഫർട്ട് മുഖ്യമാണ്. ബേബി ഷോപ്പിംഗ് വളരെ ശ്രദ്ധയോട് കൂടി ചെയ്യേണ്ട കാര്യമാണ്. കാരണം നവജാത ശിശുക്കളുടെ ചർമ്മം പ്രത്യേകിച്ച് സെൻസിറ്റീവ് ആണ്. അതിനാൽ, അവർക്ക് വേണ്ടി വസ്ത്രങ്ങൾ കണ്ടെത്തുമ്പോൾ കോട്ടൺ/മസ്ലിൻ തുണികൾ കൊണ്ട് നിർമ്മിച്ച ഇനങ്ങൾ തിരഞ്ഞെടുക്കാൻ കഴിവതും ശ്രദ്ധിക്കുക. കുഞ്ഞുടുപ്പുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
* ഭംഗി മാത്രം നോക്കിയാൽ പോരാ
* നിലവാരമുള്ള കോട്ടൺ തുണിത്തരങ്ങൾ ആണ് എപ്പോഴും മികച്ചത്
* കുഞ്ഞിന്റെ ചർമം ലോലമായതിനാൽ നിലവാരം കുറഞ്ഞ തുണികൾ അലർജി ഉണ്ടാക്കും
* കഴിവതും ഇളംനിറത്തിലുള്ള ഉടുപ്പുകൾ വാങ്ങുക
* വസ്ത്രങ്ങളിലെ കളറുകൾക്ക് ഗ്യാരണ്ടി ഇല്ലാത്തതിനാൽ കടും നിറം വാങ്ങരുത്
* മുൻനിര ബ്രാൻഡുകളുടെ വസ്ത്രങ്ങൾ പരിശോധനയ്ക്ക് ശേഷമാണ് വിപണിയിലെത്തുന്നത്
* ബ്രാൻഡഡ് ആയിട്ടുള്ള വസ്ത്രങ്ങൾ വാങ്ങാം
* കല്ലുകലും മുത്തുകളും ഉള്ള ഉടുപ്പുകൾ വാങ്ങരുത്
* ഇത്തരം ഉടുപ്പുകൾ ചൊറിച്ചിലിന് കാരണമാകും