സമ്മര്‍ദ്ദമുള്ളപ്പോള്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കാമോ

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 20 ഓഗസ്റ്റ് 2024 (18:17 IST)
എരിവും മസാലയുമുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നതാണ് ദേഷ്യം പിടിയ്ക്കാനുള്ള പ്രധാന കാരണമെന്ന് ചിലര്‍ പറയാറുണ്ട്. സ്ട്രെസ്സ് അനുഭവപ്പെടുന്ന സമയങ്ങളില്‍ ഇത്തരം ഭക്ഷണം കഴിയ്ക്കുമ്പോള്‍ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടാണ്. ഇവ നമ്മുടെ ശരീരത്തില്‍ ചൂടുണ്ടാക്കുകയും ദേഷ്യം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. അതുപോലെ ട്രാന്‍സ്ഫാറ്റ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും ദേഷ്യം വരുത്താന്‍ കാരണമാകുമെന്നാണ് പറയുന്നത്.

കൃത്രിമമധുരങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ച്യൂയിംഗ് ഗം എന്നിങ്ങനെയുള്ളവ സ്ട്രെസ് സംബന്ധമായ ദഹനപ്രശ്നങ്ങള്‍ വരുത്തും. ഇത് നമ്മളില്‍ ദേഷ്യവും അസ്വസ്ഥതയും ഉണ്ടാക്കും. കഫീന്‍ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ ഉറക്കത്തെ ബാധിക്കും. പിസ്ത, ചിപ്സ്, കുക്കീസ് എന്നിങ്ങനെയുള്ള റിഫൈന്‍ഡ്, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും മൂഡുമാറ്റവും ദേഷ്യവും വരുത്തുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :