സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 6 ജൂലൈ 2024 (18:34 IST)
ഇന്ന് ആളുകള്‍ സമ്മര്‍ദ്ദത്തിലാണ് അവരുടെ ജീവിതം തള്ളി നീക്കുന്നത്. ചിലഭക്ഷണങ്ങള്‍ക്ക് സമ്മര്‍ദ്ദത്തെ കുറയ്ക്കാനുള്ള കഴിവുണ്ട്. അതില്‍ ആദ്യത്തേത് ഡാര്‍ക് ചോക്ലേറ്റാണ്. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും ഫ്‌ളാവനോയിഡുകളും അടങ്ങിയിരിക്കുന്നു. ഇത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഇതേപോലെ ബ്‌ളുബറിയിലും ധാരാളം ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും ഉണ്ട്. ഇത് കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ഓക്‌സിഡേറ്റീവ് ഡാമേജ് ഉണ്ടാകുന്നത് തടയുകയും ചെയ്യും.
അവക്കാഡോയില്‍ നല്ല ഫാറ്റും വിറ്റാമിനുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ഉത്കണ്ഠ കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. ഒമേഗ ത്രി അടങ്ങിയ ഫാറ്റി മത്സ്യങ്ങളും മാനസികാരോഗ്യം മെച്ചപ്പെടുത്തും. മറ്റൊന്ന് യോഗര്‍ട്ടാണ്. ഇത് കുടലിലെ നല്ലബാക്ടീരിയകളെ കൂട്ടുകയും ഇതുവഴി തലച്ചോറില്‍ ഹാപ്പി ഹോര്‍മോണുകള്‍ കൂടുകയും ചെയ്യുന്നു. ഇലക്കറികളും ഓറഞ്ച് ഇത്തരത്തിലുള്ള ഭക്ഷണമാണ്.