ഈ ഭക്ഷണങ്ങൾ ആരോഗ്യകരമാണ്, പക്ഷേ ബീജം കുറയ്‌ക്കും!

ഈ ഭക്ഷണങ്ങൾ ആരോഗ്യകരമാണ്, പക്ഷേ ബീജം കുറയ്‌ക്കും!

Rijisha M.| Last Updated: ചൊവ്വ, 4 ഡിസം‌ബര്‍ 2018 (12:17 IST)
വളരെ പെട്ടെന്നൊന്നും കണ്ടുപിടിക്കാൻ കഴിയില്ല എന്നതുകൊണ്ടുതന്നെ പുരുഷ വന്ധ്യത ഒരു വില്ലൻ തന്നെയാണ്. പുരുഷനിൽ ആവശ്യമായ ബീജം അല്ലെങ്കിൽ സ്‌പേം കൗണ്ട് ഇല്ലെങ്കിൽ ഗർഭധാരണം നടക്കില്ല. വന്ധ്യതയ്‌ക്ക് ജീവിത ശൈലി പ്രധാനപ്പെട്ട ഒരു വില്ലൻ തന്നെയാണ്.

കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ ബീജത്തിന്റെ എണ്ണം കുറയാൻ അത് കാരണമാകും. ഇത്തരത്തിൽ ബീജത്തിന്റെ അളവ് കുറക്കുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം... പച്ചവെളുത്തുള്ളി കഴിയ്ക്കുന്നതാണ് പുരുഷനിലെ ബീജക്കുറവിന് കാരണമാകും. വേവിച്ച് കഴിച്ചാൽ ഈ പ്രശ്‌നം ഉണ്ടാകില്ല.

ആര്യവേപ്പില അമിതമായി ഉപയോഗിക്കുന്നത് പുരുഷന്മാർക്ക് നല്ലതല്ല. പപ്പായയുടെ കുരുവും ഇതേ രീതിയില്‍ പുരുഷന്മാരുടെ ബീജങ്ങളെ വിപരീതമായി ബാധിയ്ക്കുന്ന ഒന്നാണ്. അതുപോലെ പാവയ്‌ക്കയും മിന്റ് അല്ലെങ്കിൽ പുതിനയും പുരുഷന്മാർ കൂടുതൽ കഴിക്കുന്നത് നല്ലതല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :