2.o ഒരു മഹാസംഭവം തന്നെ; ഉപയോഗിച്ച മൊബൈൽ ഫോണുകളുടെ എണ്ണം കേട്ട് കണ്ണ് തള്ളി ആരാധകർ!

അപർണ| Last Modified വ്യാഴം, 29 നവം‌ബര്‍ 2018 (14:27 IST)
രജനികാന്ത്-ശങ്കര്‍ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ കുറിച്ചും റേഡിയേഷന്റെ അനന്തരഫലത്തെ കുറിച്ചുമെല്ലാം ആണ് ചിത്രത്തിൽ പറയുന്നത്. പ്രത്യേകിച്ച് ഇത് പക്ഷികളെ എങ്ങനെ ബാധിക്കുന്നു എന്നതാണ് കഥ.

മൊബൈല്‍ഫോണ്‍ റേഡിയേഷന്‍ പരിസ്ഥിതിയെ നശിപ്പിക്കുമെന്നും അത് പക്ഷികളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നുവെന്നുമാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ അക്ഷയ് കുമാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നപ്പോൾ തന്നെ കഥയുടെ തീം എന്താണെന്ന് വ്യക്തമായതാണ്.

പോസ്റ്ററിൽ ഏറെ ശ്രദ്ധയാകർഷിച്ചത് മൊബൈൽ ഫോണുകൾ ആയിരുന്നു. ചിത്രത്തിനായി അണിയറ പ്രവർത്തകർ ഉപയോഗിച്ചത് 1 ലക്ഷത്തോളം മൊബൈൽ ഫോണുകൾ ആണ്. ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ മുത്തുരാജ് ആണ് ഇകാര്യം വെളിപ്പെടുത്തിയത്.

‘ചിത്രീകരണത്തിനായി നിരവധി ബാഗുകളിലാണ് മൊബൈൽ ഫോൺ സൂക്ഷിച്ചിരുന്നത്. ഇത് ഓരോരുത്തരുടെയും കൈയ്യിൽ ഉണ്ടായിരുന്നു. ഏകദേശം 1 ലക്ഷത്തോളം മൊബൈൽ ഫോണാണ് ഉപയോഗിച്ചത്. ഷോപ്പുകളിൽ വെച്ച ഡമ്മി മൊബൈലുകളാണ് കൂടുതലും.’

‘ഇത്തരം ഡമ്മി മൊബൈൽ പീസുകൾ സ്റ്റോറുകളിൽ നിന്നും വിലയ്ക്ക് വാങ്ങി. ഉപയോഗശൂന്യമായതും ഡാമേജ് ആയതുമായ മൊബൈലുകളും പല സ്ഥലങ്ങളിൽ നിന്നും നിരവധി സ്റ്റോറുകളിൽ നിന്നും ശേഖരിച്ചു. അതൊരു മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു’- എന്നാണ് മുത്തുരാജ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :