ഡോക്ടറുടെ നിര്‍ദേശമില്ലാതെ വൈറ്റമിന്‍ ഗുളികകള്‍ കഴിക്കരുത്; അറിഞ്ഞിരിക്കാം ദൂഷ്യഫലങ്ങള്‍

രേണുക വേണു| Last Modified ചൊവ്വ, 20 ജൂണ്‍ 2023 (09:42 IST)

നല്ല ആരോഗ്യത്തിനു വൈറ്റമിനുകള്‍ അത്യാവശ്യമാണ്. വൈറ്റമിനുകളുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. വൈറ്റമിനുകള്‍ അടങ്ങിയ ഭക്ഷണം കൃത്യമായി കഴിക്കുകയാണ് ഇതിനൊരു പ്രതിവിധി. എന്നാല്‍ നമ്മളില്‍ പലരും എളുപ്പത്തിന് വൈറ്റമിന്‍ ഗുളികകള്‍ കഴിച്ച് ശരീരത്തിനു ആവശ്യമായ വൈറ്റമിനുകള്‍ സ്വീകരിക്കാന്‍ ശ്രമിക്കും. അമിതമായി വൈറ്റമിന്‍ ഗുളികകള്‍ കഴിക്കുന്നത് എല്ലാ അര്‍ത്ഥത്തിലും ശരീരത്തിനു ദോഷം ചെയ്യും.

ഡോക്ടറുടെ നിര്‍ദേശം കൂടാതെ തന്നെ വൈറ്റമിന്‍ ഗുളികകള്‍ കഴിക്കുന്നത് ആരോഗ്യത്തിനു ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. വൈറ്റമിനുകള്‍ അനാവശ്യമായി ശരീരത്തില്‍ എത്തുന്നത് ദോഷം ചെയ്യും. തുടര്‍ച്ചയായി വൈറ്റമിനുകളും ആന്റി ഓക്സിഡന്റുകളും കഴിക്കുന്നവരുടെ ആയുസ് മറ്റുള്ളവരേക്കാള്‍ 16 മടങ്ങ് കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

അമിതമായി വൈറ്റമിന്‍ ഗുളികകള്‍ കഴിക്കുന്നത് കണ്ണിന് പ്രശ്നം, തലവേദന, ക്ഷീണം, മസിലുകള്‍ക്ക് പ്രശ്നം, കിഡ്നി തുടങ്ങിയ പല അവസ്ഥകള്‍ക്കും കാരണമാകും. ചില വൈറ്റമിനുകള്‍ പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് വലിപ്പം, ക്യാന്‍സര്‍, ശ്വാസകോശ ക്യാന്‍സര്‍ എന്നിവയ്ക്ക് കാരണമായേക്കും.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :