ഒരിക്കല്‍ പാകം ചെയ്ത ഭക്ഷണം പിന്നെയും ചൂടാക്കി കഴിക്കാറുണ്ടോ?

രേണുക വേണു| Last Modified ബുധന്‍, 4 ഒക്‌ടോബര്‍ 2023 (14:16 IST)

തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ ഒരിക്കല്‍ പാകം ചെയ്ത ഭക്ഷണം പലതവണ ചൂടാക്കി കഴിക്കുന്ന ശീലം നമുക്കുണ്ട്. എന്നാല്‍ ഇതത്ര നല്ല കാര്യമല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പലതവണ ചൂടാക്കി കഴിക്കുമ്പോള്‍ ഭക്ഷണത്തിന്റെ ഗുണമേന്മയും രുചിയും നഷ്ടപ്പെടുന്നു. മാത്രമല്ല പല ആരോഗ്യ പ്രശ്‌നങ്ങളും നിങ്ങളെ തേടിയെത്തുകയും ചെയ്യും.

ഒന്നോ രണ്ടോ തവണയില്‍ കൂടുതല്‍ ഒരു ഭക്ഷണവും ആവര്‍ത്തിച്ച് ചൂടാക്കി കഴിക്കരുത്. ചിക്കന്‍ കറി ചൂടാക്കുമ്പോള്‍ എല്ലാ കഷ്ണങ്ങളിലും ചൂട് തട്ടുന്ന രീതിയില്‍ നന്നായി ഇളക്കി കൊടുക്കണം. ചിക്കന്‍ മാത്രമല്ല ഏത് മാംസ വിഭവം ആണെങ്കിലും നന്നായി ചൂടാക്കി വേണം കഴിക്കാന്‍. മാംസ വിഭവങ്ങളില്‍ ബാക്ടീരിയ പ്രവേശിക്കാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് എല്ലാ ഭാഗത്തേക്കും നന്നായി ചൂട് തട്ടുന്ന വിധം തിളപ്പിക്കണമെന്ന് പറയുന്നത്. ചൂടാക്കാന്‍ എടുക്കുന്ന ഭാഗത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം. അതാത് സമയത്തേക്ക് ആവശ്യമുള്ളത് മാത്രം എടുത്ത് ചൂടാക്കുക. ബാക്കിയുള്ള ഭാഗം കൃത്യമായി ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കാവുന്നതാണ്. ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജില്‍ നിന്ന് എടുത്ത ഉടനെ ചൂടാക്കരുത്. അതിന് സാധാരണ ഊഷ്മാവിലേക്ക് തിരിച്ചെത്താനുള്ള സമയം നല്‍കണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :