അമിതമായി ഇറച്ചി വിഭവങ്ങള്‍ കഴിക്കരുത്; അറിഞ്ഞിരിക്കാം അപകടം

രേണുക വേണു| Last Modified വെള്ളി, 25 ഓഗസ്റ്റ് 2023 (09:27 IST)

ഇറച്ചി വിഭവങ്ങള്‍ ഇഷ്ടമല്ലാത്തവരായി നമുക്കിടയില്‍ ആരും ഉണ്ടാകില്ല. പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണമാണ് ഇറച്ചി വിഭവങ്ങള്‍. എന്നാല്‍ ഇവ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിനു വലിയ രീതിയില്‍ ദോഷം ചെയ്യും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വളരെ മിതമായ രീതിയില്‍ മാത്രമേ ഇറച്ചി വിഭവങ്ങള്‍ കഴിക്കാവൂ.

ചില മാംസങ്ങളില്‍ പൂരിത കൊഴുപ്പ് വളരെ കൂടുതലാണ്. ഇത് അമിതമായി കഴിച്ചാല്‍ രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കും. റെഡ് മീറ്റോ സംസ്‌കരിച്ച മാംസ വിഭവങ്ങളോ അമിതമായി കഴിക്കുന്നത് കുടല്‍ ക്യാന്‍സറിന് വരെ കാരണമാകും.

അമിതമായി റെഡ് മീറ്റ് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കും. ഹൃദയ ധമനികളില്‍ ബ്ലോക്ക് ഉണ്ടാകാന്‍ പ്രധാന കാരണം അനാരോഗ്യകരമായ ഭക്ഷണ രീതിയാണ്. മാംസ വിഭവങ്ങള്‍ വറുത്തും പൊരിച്ചും കഴിക്കുന്നതിനേക്കാള്‍ നല്ലത് ഗ്രില്‍ ചെയ്യുന്നതാണ്. മാംസ വിഭവങ്ങള്‍ പാചകം ചെയ്യുമ്പോള്‍ അമിതമായി എണ്ണ ഉപയോഗിക്കരുത്. മാംസ വിഭവങ്ങള്‍ ധാരാളം കഴിക്കുന്നവര്‍ സ്ഥിരം വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :