തുടര്‍ച്ചയായി ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ? ബുദ്ധി കുറയും !

തുടര്‍ച്ചയായി ഇരിക്കുമ്പോള്‍ തലച്ചോറിന്റെ സെല്ലുകള്‍ക്ക് കൃത്യമായി പ്രവര്‍ത്തിക്കുന്നതിനു ആവശ്യമായ പ്രോട്ടീനുകള്‍ ലഭിക്കില്ല

രേണുക വേണു| Last Modified ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (16:56 IST)

വര്‍ക്ക് ഫ്രം ഹോം ശീലമായപ്പോള്‍ അത് പലരുടെയും ആരോഗ്യത്തെയും ബാധിച്ചു. ഒറ്റയിരിപ്പിന് ജോലി ചെയ്യുന്ന പ്രവണത ശരീരത്തിനു ആവശ്യമായ ചലനങ്ങള്‍ ഇല്ലാതാക്കുന്നു. തുടര്‍ച്ചയായി മണിക്കൂറുകള്‍ ഇരിക്കുന്നത് തലച്ചോറിനെ പോലും സാരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍.

തുടര്‍ച്ചയായി ഇരിക്കുന്നവരില്‍ ഓര്‍മ കുറവ്, ബുദ്ധി ശക്തി കുറയല്‍ എന്നിവ പ്രകടമാകും. ശരീരത്തിനു ആവശ്യമായ ചലനം നല്‍കാതെ ഉദാസീനരാകുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയില്‍ ആകുന്നു. കൃത്യമായി ശാരീരിക വ്യായമത്തില്‍ ഏര്‍പ്പെടുന്നവരുടെ തലച്ചോര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. ശരീരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്‍ഡോര്‍ഫിന്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടും. എന്നാല്‍ തുടര്‍ച്ചയായി ഇരിക്കുമ്പോള്‍ ഈ ഹോര്‍മോണ്‍ ഒഴുക്ക് കുറയുന്നു. മാനസികാവസ്ഥയെ പോസിറ്റീവ് ആയി ഉത്തേജിപ്പിക്കുന്ന ഹോര്‍മോണ്‍ ആണ് എന്‍ഡോര്‍ഫിന്‍. തുടര്‍ച്ചയായി ഇരിക്കുമ്പോള്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയും. ഇത് മാനസികമായും തളര്‍ച്ച തോന്നാല്‍ കാരണമാകും.

തുടര്‍ച്ചയായി ഇരിക്കുമ്പോള്‍ തലച്ചോറിന്റെ സെല്ലുകള്‍ക്ക് കൃത്യമായി പ്രവര്‍ത്തിക്കുന്നതിനു ആവശ്യമായ പ്രോട്ടീനുകള്‍ ലഭിക്കില്ല. ഓരോ അര മണിക്കൂര്‍ കൂടുമ്പോഴും മൂന്ന് മിനിറ്റ് നടക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ പരിശ്രമിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :